24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മദപ്പാടുണ്ട്; പടയപ്പയെ പ്രകോപിപ്പിക്കരുത്, അക്രമാസക്തനാകും;
Uncategorized

മദപ്പാടുണ്ട്; പടയപ്പയെ പ്രകോപിപ്പിക്കരുത്, അക്രമാസക്തനാകും;

*മദപ്പാടുണ്ട്; പടയപ്പയെ പ്രകോപിപ്പിക്കരുത്, അക്രമാസക്തനാകും; മുന്നറിയിപ്പുമായി വനംവകുപ്പ്.*

മൂന്നാര്‍: മൂന്നാറിലെ കൊമ്പന്‍ പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. മദപ്പാട് ഉള്ളതിനാല്‍ അക്രമാസക്തനാകാന്‍ സാധ്യതയുള്ളതിനാലാണ് മുന്‍കരുതല്‍ വേണമെന്ന് വനംവകുപ്പ് അറിയിച്ചത്.

സാധാരണ മദപ്പാട് സമയത്ത് പടയപ്പ കാടു കയറാറാണ് പതിവ്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി മദപ്പാടു സമയത്തും ജനവാസ മേഖലയില്‍ തന്നെ തുടരുകയാണ്. മൂന്നാറിലെ ജനപ്രിയനായ കൊമ്പനെന്ന് വിളിപ്പേരുള്ള പടയപ്പ സാധാരണ നിലയില്‍ ജനങ്ങള്‍ക്ക് യാതൊരു വിധ പ്രശ്‌നങ്ങളുമുണ്ടാക്കാറില്ല. മദപ്പാട് സമയം പൊതുവേ ആനകള്‍ അക്രമാസക്തരാകാറുള്ളതിനാലാണ് ആശങ്കകള്‍ നിലനില്‍ക്കുന്നത്. അതിനാലാണ് പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന് വനംവകുപ്പ് നിര്‍ദ്ദേശം നല്‍കിയത്.

മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളില്‍ പലരും പടയപ്പയെ വാഹനങ്ങളുടെ ഹോണടിച്ചും ലൈറ്റു തെളിച്ചുമൊക്കെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കാറുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സഞ്ചാരികളും നാട്ടുകാരും ജാഗ്രത പുലര്‍ത്തണമെന്ന് വനംവകുപ്പ് അറിയിച്ചത്.

Related posts

സംസ്ഥാനത്ത് പനി വ്യാപകമാകുന്നു; ഒരു മാസത്തിനിടെ പനിബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു –

Aswathi Kottiyoor

ഭരണഘടന ഉയർത്തിപ്പിടിച്ച് രാഹുൽ; എംപിയായി സത്യപ്രതിജ്ഞ ചെയ്തു, സാക്ഷിയായി സോണിയയും പ്രിയങ്കയും

Aswathi Kottiyoor

രണ്ട് ചക്രവാതചുഴി, ന്യൂനമർദ്ദ പാത്തി; കേരളത്തിൽ 5 ദിവസം ഇടിമിന്നലോടെ ശക്തമായ മഴ, 50 കി.മി വേഗതയിൽ കാറ്റും

Aswathi Kottiyoor
WordPress Image Lightbox