21.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • റെൻസ്ഫെഡ് സംസ്ഥാനസമ്മേളനം നടത്തി
Uncategorized

റെൻസ്ഫെഡ് സംസ്ഥാനസമ്മേളനം നടത്തി

റെൻസ്ഫെഡ് സംസ്ഥാനസമ്മേളനം നടത്തി
x _ …… x….. x …….. x…….. x…….. x…….. x

റജിസ്ട്രേഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ( റെൻസ്ഫെഡ് ) സംസ്ഥാന സമ്മേളനം
റബ്കോ ഓഡിറ്റോറിയം കണ്ണൂരിൽവെച്ച് നടന്നു.
സംസ്ഥാനപ്രസിഡണ്ട് കെ. മനോജ് അദ്ധ്യക്ഷത വഹിച്ചു.
പൊതുസമ്മേളനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് സംഘടന നടത്തിയ സാമൂഹിക പ്രതിബന്ധതയോട് കൂടി നടത്തിയ പ്രവർത്തനങ്ങൾ, പ്രളയകാലത്തിനു ശേഷം സർക്കാർ ആവിഷ്ക്കരിച്ച റീബിൽഡ്കേരള പരിപാടികളിൽ സംഘടനയുടെ സജീവസാന്നിധ്യവും
. ബിൽഡിംങ്ങ് റൂൾ പരിഷ്ക്കരണപ്രവർത്തനങ്ങളിൽ സുപ്രധാന നിർദ്ദേശങ്ങൾ നൽകിയ കാര്യങ്ങൾക്കും അദ്ദേഹം സംഘടനയെ അഭിനന്ദിച്ചു സംസാരിച്ചു. നിർമ്മാണമേഖലയിൽ ചട്ടങ്ങൾ ലഘൂകരിക്കുന്നതുൾപ്പെടെയുള്ള പദ്ധതി പ്രവർത്തനങ്ങൾക്കും റെൻസ്ഫെഡിന്റെ നിസ്സീമമായ സഹകരണം ഉണ്ടാവണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
കണ്ണൂർ എം.എൽ.എ. കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി
കണ്ണൂർജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി –
പി. പി.ദിവ്യ മുഖ്യാതിഥിയായിരുന്നു.
സംസ്ഥാന സെക്രട്ടറി അബ്ദുൾ സലാം എ സ്വാഗതവും
പ്രോഗ്രാം കമ്മറ്റി ചെയർമാൻ .പി.ദീപക് കുമാർ നന്ദിയും പറഞ്ഞു

തുടർന്ന് നടന്നസംഘടനാ സെഷനിൽ
സംസ്ഥാന കറസ്പോണ്ടിംങ്ങ് സെക്രട്ടറി
ടി.പി. മനോജ് സ്വാഗതം പറഞ്ഞു
സംസ്ഥാന പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദുൾ സലാം എ
റിപ്പോർട്ടും മുഹമ്മദ് നസിം വരവ് ചെലവുകണക്കുകൾ അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ടുമാരായ എം.രാധാകൃഷ്ണൽ, ആർ .രാജേന്ദ്രകുമാർ ,യാസർ സയ്യദ് , വിഷ്ണു പ്രസാദ് പി ,ഫൈസൽ കെ.എ.,
മുൻ പ്രസിഡണ്ട് സി.വിജയകുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

അനിൽകുമാർ കെ.ഇ. അനുശോചന പ്രമേയവും, നന്ദകുമാർ എസ് .പൊതു പ്രമേയങ്ങളും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികൾ

പ്രസിഡണ്ട് : ശ്രീകാന്ത് എസ്.ബാബു
സെക്രട്ടറി : സുമിദ്. കെ.പി.
ട്രഷറർ : പ്രകാശ് കുമാർ ആർ

സംസ്ഥാന .സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ:

1. സംസ്ഥാനത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ (കോർപ്പറേഷൻ, പഞ്ചായത്ത്, നഗരസഭ) വിവിധ തരം സോഫ്റ്റ്‌വെയർ ആണ് നിലവിലുള്ളത് അതിനു പകരം സുതാര്യവും, ഏകീകൃതവുമായ സോഫ്റ്റ് വെയർ കൊണ്ടുവരുക
2. നിർമ്മാണ മേഖലയെ ഒരു വ്യവസായമായി പ്രഖ്യാപിക്കുക.
3. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പദ്ധതി നിർവ്വഹണ സമിതികളിൽ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ റെൻസ് ഫെഡ് അംഗങ്ങളെ ഉൾപ്പെടുത്തി പദ്ധതി പ്രവർത്തനം ശക്തിപ്പെടുത്തണം.

4. കെട്ടിടനിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലവർദ്ധനവ് തടയുവാൻ സർക്കാർ നടപടി സ്വീകരിക്കുക.

ഈ റിപ്പോർട്ട് പ്രാധാന്യത്തോടെ താങ്കളുടെ പത്രത്തിൽ പ്രസിദ്ധീകരിക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

വിനയപൂർവം
കൺവീനർ
മീഡിയകമ്മറ്റി റെൻസ് ഫെഡ്
സംസ്ഥാന സമ്മേളനം

Related posts

സുപ്രീംകോടതിയെ സമീപിക്കാൻ 10 ദിവസം; രാജയെ അയോഗ്യനാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ

Aswathi Kottiyoor

വന്ദേ ഭാരത് 2 മിനിറ്റ് വൈകി; റെയിൽവേ ഉദ്യോഗസ്ഥന് സസ്പെൻഷൻ, പിന്നാലെ പിന്‍വലിച്ചു

Aswathi Kottiyoor

താനൂരിൽ വൻ ബോട്ട് ദുരന്തം: 4 കുട്ടികൾ ഉൾപ്പെടെ മരിച്ചവരുടെ എണ്ണം 11 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

WordPress Image Lightbox