23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വളർത്തുമൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്നത് കൂടുന്നു
Kerala

വളർത്തുമൃഗങ്ങളെ തെരുവിൽ ഉപേക്ഷിക്കുന്നത് കൂടുന്നു

ക​ണ്ണൂ​ർ: പ​രി​ച​രി​ക്കാ​നാ​വാ​തെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ തെ​രു​വി​ൽ ഉ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി ജ​ന്തു​ക്ഷേ​മ ദ്വൈ​വാ​രാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം.​എ​ൽ.​എ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ൾ ത​ട​യാ​ൻ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല മൃഗസം​ര​ക്ഷ​ണ ഓ​ഫി​സ​ർ ഡോ. ​എ​സ്.​ജെ. ലേ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​വി​ഡ് കാ​ല​ത്ത് വീ​ടു​ക​ളി​ലേ​ക്ക് വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ വാ​ങ്ങി​യ​വ​ർ ഇ​പ്പോ​ൾ പ​രി​ച​രി​ക്കാ​ൻ സ​മ​യ​മി​ല്ലാ​ത്ത​തി​ന്റെ പേ​രി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ തെ​രു​വി​ൽ ത​ള്ളു​ക​യാ​ണെ​ന്ന് എ​ൽ.​എം.​ടി.​സി അ​സി. ഡ​യ​റക്ട​ർ ഡോ. ​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

കൃ​ത്യ​സ​മ​യ​ത്ത് ഭ​ക്ഷ​ണം ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ഇ​വ അ​ത് ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. മൃ​ഗ​ങ്ങ​ളും മ​നു​ഷ്യ​രും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം വ​ർ​ധി​ച്ചുവ​രി​ക​യാ​ണെ​ന്ന് സെ​മി​നാ​റി​ൽ ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫി​സ​ർ ഡോ. ​ടി. വി​ജ​യ​മോ​ഹ​ന​ൻ പ​റ​ഞ്ഞു.

ജ​ന്തു​ക്ഷേ​മ നി​യ​മ​ങ്ങ​ളി​ല​ല്ല മ​നു​ഷ്യ​രു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളി​ലാ​ണ് മാ​റ്റം വ​രേ​ണ്ട​തെ​ന്ന് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​വി. പ്ര​ശാ​ന്ത് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കും അ​ല​ഞ്ഞു​തി​രി​യു​ന്ന മൃ​ഗ​ങ്ങ​ൾ​ക്കും എ​തി​രാ​യ ക്രൂ​ര​ത ത​ട​യാ​നും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്താ​നു​മു​ള്ള വി​വി​ധ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് സെ​മി​നാ​റി​ൽ അ​വ​ബോ​ധം ന​ൽ​കി.

കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചു. വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ആ​സി​ഫ് എം. ​അ​ഷ്‌​റ​ഫ്, ക​ണ്ണൂ​ർ എ​സ്.​എ​ൻ കോ​ള​ജി​ലെ അ​സി. പ്ര​ഫ​സ​ർ​മാ​രാ​യ സി.​കെ.​വി. ര​മേ​ശ​ൻ, ബി.​ഒ. പ്ര​സാ​ദ്, ഫീ​ൽ​ഡ് ഓ​ഫി​സ​ർ ര​മേ​ശ് കു​ന്നു​മ്മ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്‌​കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ, മൃ​ഗ​സം​ക്ഷ​ണ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്ക് ക്ലാ​സ് ന​ൽ​കി. ജ​നു​വ​രി 28ന് ​രാ​വി​ലെ 10ന് ​ക​ർ​ഷ​ക​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ക്കും. പ​രി​പാ​ടി മൂന്നിന് ​സ​മാ​പി​ക്കും.

Related posts

ഷാ​രോ​ൺ വ​ധ​ക്കേ​സ്: ഗ്രീ​ഷ്മ​യു​ടെ അ​മ്മ​യ്ക്കും അ​മ്മാ​വ​നും ജാ​മ്യ​മി​ല്ല

Aswathi Kottiyoor

സംസ്ഥാനത്ത് പുതുതായി ഒരു ലക്ഷം മുൻഗണന കാർഡുകളുടെ വിതരണോദ്ഘാടനം ഇന്ന് (ജൂൺ 14)

Aswathi Kottiyoor

നാട്ടുമാങ്ങാ മണവും രുചിവെെവിധ്യങ്ങളും പങ്കുവച്ച് മാംഗോ മീറ്റ്‌.

WordPress Image Lightbox