24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഫാസ്റ്റുകളുടെയും സൂപ്പർ ഫാസ്റ്റുകളുടെയും നിറം മാറ്റുന്നു; പുതിയ നിറത്തിൽ 131 ബസുകൾ മാർച്ചോടെ സർവീസ് തുടങ്ങും; പുതിയ പദ്ധതിയുമായി കെ എസ് ആർ ടി സി
Kerala

ഫാസ്റ്റുകളുടെയും സൂപ്പർ ഫാസ്റ്റുകളുടെയും നിറം മാറ്റുന്നു; പുതിയ നിറത്തിൽ 131 ബസുകൾ മാർച്ചോടെ സർവീസ് തുടങ്ങും; പുതിയ പദ്ധതിയുമായി കെ എസ് ആർ ടി സി

കെ എസ് ആർ ടി സിയുടെ ഫാസ്റ്റും സൂപ്പർ ഫാസ്റ്റും നിറം മാറ്റുന്നു. ഇവ രണ്ടും തമ്മിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന യാത്രക്കാരുടെ പരാതി കണക്കിലെടുത്താണ് പുതിയ തീരുമാനവുമായി കെ എസ് ആർ ടി സി രംഗത്തെത്തിയത്.

സൂപ്പർ ഫാസ്റ്റുകളുടെ മുൻവശത്തെ മഞ്ഞനിറം കൂട്ടിയും ചുവപ്പുനിറം കുറച്ചുമാണ് പുതിയ മാറ്റം.സ്വിഫ്റ്റ് കമ്പനിയുടെ പേരിലായതിനാൽ സ്വിഫ്റ്റ് ബസിന് ഓറഞ്ച് നിറത്തിൽ വരകളുമുണ്ടാകും. പുതിയ നിറത്തിൽ 131 ബസുകൾ മാർച്ചോടെ സർവീസ് തുടങ്ങും. രണ്ടാം ഘട്ടത്തിൽ കിഫ്ബി ഫണ്ടിൽ നിന്ന് 262 സൂപ്പർഫാസ്റ്റുകളും നിരത്തിലിറക്കും. ഇതോടെ നിലവിൽ 7വർഷം പഴക്കമുള്ള 237 സൂപ്പർഫാസ്റ്റുകളും 8 വർഷം പഴക്കമുള്ള 68 ബസുകളും ഓർഡിനറി സർവീസുകളാക്കി മാറ്റാനും കെ എസ് ആർ ടി സി തീരുമാനിച്ചു.

Related posts

എല്ലാ ആശുപത്രികളിലും പകര്‍ച്ച വ്യാധി നിയന്ത്രണ പെരുമാറ്റ ചട്ടം നിലവിലുണ്ടെന്ന് വീണാ ജോര്‍ജ്

Aswathi Kottiyoor

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor

പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറക്കാൻ ക്രിയാത്മക നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷ കമീഷണര്‍.

Aswathi Kottiyoor
WordPress Image Lightbox