28.1 C
Iritty, IN
November 21, 2024
  • Home
  • Kerala
  • പാത ഇരട്ടിപ്പിക്കല്‍:ഏതാനും ട്രെയിനുകള്‍ പൂര്‍ണമായും, ചിലത് ഭാഗികമായുംറദ്ദാക്കി
Kerala

പാത ഇരട്ടിപ്പിക്കല്‍:ഏതാനും ട്രെയിനുകള്‍ പൂര്‍ണമായും, ചിലത് ഭാഗികമായുംറദ്ദാക്കി

തിരുവനന്തപുരം- കന്യാകുമാരി സെക്ഷനില്‍ പാത ഇരട്ടിപ്പിക്കല്‍ ജോലി നടക്കുന്നതിനാല്‍ ചില ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. ഏതാനും ട്രെയിനുകള്‍ പൂര്‍ണമായും, ചിലത് ഭാഗികമായുംറദ്ദാക്കിയിട്ടുണ്ട്.

പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകളും ദിവസവും ഇപ്രകാരമാണ്:

കൊല്ലത്ത് നിന്നും 11.35 ന് പുറപ്പെടുന്ന കന്യാകുമാരി മെമു എക്‌സ്പ്രസ് , കന്യാകുമാരിയില്‍ നിന്നു വൈകിട്ട് 4.05 ന് പുറപ്പെടുന്ന കൊല്ലം മെമു എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ ജനുവരി 26, ഫെബ്രുവരി 4, 5, 6, 7, 8, 9, 14, 15 തീയതികളില്‍ സര്‍വീസ് നടത്തില്ല.

പുനലൂരില്‍ നിന്നും രാവിലെ6.30ന്പുറപ്പെടുന്ന നാഗര്‍കോവില്‍ ജംക്ഷന്‍ എക്‌സ്പ്രസ് സ്‌പെഷല്‍,കന്യാകുമാരിയില്‍ നിന്നു വൈകിട്ട് 3.10 ന് പുറപ്പെടുന്ന പുനലൂര്‍ എക്‌സ്പ്രസ് സ്‌പെഷല്‍ ട്രെയിനുകള്‍ ഫെബ്രുവരി 14 മുതല്‍ 17 വരെ ഓടില്ല.

തിരുവനന്തപുരത്തു നിന്നും രാവിലെ 6.50 ന് പുറപ്പെടുന്ന നാഗര്‍കോവില്‍ ജംക്ഷന്‍ എക്‌സ്പ്രസ് സ്‌പെഷല്‍ ട്രെയിന്‍ ഫെബ്രുവരി 14, 15, 17 തീയതികളില്‍ സര്‍വീസ് നടത്തില്ല.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍:

ജനുവരി 26, 27, ഫെബ്രുവരി 4, 5, 6, 7, 8, 9, 14, 15, 16, 17 തീയതികളില്‍ തിരുവനന്തപുരത്തിനും തിരുനല്‍വേലിക്കും ഇടയില്‍ :

തിരുവനന്തപുരത്തു നിന്നും രാവിലെ 11.35 ന് പുറപ്പെടുന്ന തിരുച്ചിറപ്പള്ളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഈ ദിവസങ്ങളില്‍ ഉച്ചയ്ക്കു ശേഷം 2.30 ന് തിരുനെല്‍വേലിയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്ക് സര്‍വീസ് നടത്തും.

തിരുച്ചിറപ്പള്ളിയില്‍ നിന്നും രാവിലെ 7.20 ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിന്‍ ഈ ദിവസങ്ങളില്‍ തിരുനെല്‍വേലി സ്‌റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.

നാഗര്‍കോവില്‍ ജംക്ഷനില്‍ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന കോട്ടയം എക്‌സ്പ്രസ് ഈ ദിവസങ്ങളില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഉച്ചയ്ക്ക് 2.35 ന് സര്‍വീസ് ആരംഭിക്കും.

മംഗളൂരു സെന്‍ട്രലില്‍ നിന്നും രാവിലെ 7.20 ന് പുറപ്പെടുന്ന നാഗര്‍കോവില്‍ എക്‌സ്പ്രസ് ജനുവരി 27, 29, ഫെബ്രുവരി 10, 11, 12, 13 തീയതികളില്‍ തിരുവനന്തപുരത്ത് സര്‍വീസ് അവസാനിപ്പിക്കും.

നാഗര്‍കോവില്‍ ജംക്ഷനില്‍ നിന്നും പുലര്‍ച്ചെ 2 ന് പുറപ്പെടേണ്ട മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് ജനുവരി 28, 30, ഫെബ്രുവരി 11, 12, 13, 14 തീയതികളില്‍ പുലര്‍ച്ചെ 3.35 ന് തിരുവനന്തപുരത്തു നിന്നും സര്‍വീസ് ആരംഭിക്കും.

മംഗളൂരു സെന്‍ട്രലില്‍ നിന്നും രാവിലെ 5.05 ന് പുറപ്പെടുന്ന നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് ജനുവരി 27 ന് തിരുവനന്തപുരം സെന്‍ട്രലില്‍ സര്‍വീസ് അവസാനിപ്പിക്കും.

നാഗര്‍കോവില്‍ ജംക്ഷനില്‍ നിന്നും ജനുവരി 28 ന് പുലര്‍ച്ചെ 4.15 ന് പുറപ്പെടേണ്ട മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്‌സ്പ്രസ് രാവിലെ 6.10 ന് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കും.

ജനുവരി 27 ന് രാത്രി 11.25 ന് മധുര ജംക്ഷനില്‍ നിന്നും പുറപ്പെടുന്ന പുനലൂര്‍ എക്‌സ്പ്രസ് തിരുനെല്‍വേലിയില്‍ സര്‍വീസ് അവസാനിപ്പിക്കും. പുനലൂരില്‍ നിന്ന് 28 ന് വൈകിട്ട് 5.20 ന് പുറപ്പെടേണ്ട മധുര എക്‌സ്പ്രസ് 29 ന് പുലര്‍ച്ചെ 12.25 ന് തിരുനെല്‍വേലിയില്‍ നിന്നും സര്‍വീസ് ആരംഭിക്കും.

രാവിലെ 10.10 ന് കന്യാകുമാരിയില്‍ നിന്നു പുറപ്പെടേണ്ട കെഎസ്ആര്‍ ബെംഗളൂരു ഐലന്‍ഡ് എക്‌സ്പ്രസ് ഫെബ്രുവരി 14, 17 തീയതികളില്‍ ഉച്ചയ്ക്ക് 12.40 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നാണ് സര്‍വീസ് തുടങ്ങുക. 13, 15 കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്നു പുറപ്പെടുന്ന കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍ സര്‍വീസ് അവസാനിപ്പിക്കും.

ഫെബ്രുവരി 12നും 15 നും രാത്രി 11.50 ന് പുനയില്‍ നിന്നും പുറപ്പെടുന്ന കന്യാകുമാരി എക്‌സ്പ്രസ് പാറശാലയില്‍ സര്‍വീസ് അവസാനിപ്പിക്കും.

ഹിമസാഗര്‍ എക്‌സ്പ്രസ് വൈകിയേ പുറപ്പെടൂഫെബ്രുവരി 17 ന് ഉച്ചയ്ക്ക് 2.15 ന് കന്യാകുമാരിയില്‍ നിന്നും പുറപ്പെടേണ്ട ശ്രീ മാതാവൈഷ്‌ണോ ദേവി കത്ര വീക്ക്‌ലി ഹിമസാഗര്‍ എക്‌സ്പ്രസ് 50 മിനിറ്റ് വൈകി അന്നു വൈകിട്ട് 3.05 ന് സര്‍വീസ് ആരംഭിക്കും.

Related posts

കേരളത്തില്‍ കാലവര്‍ഷം എത്തി: കോഴിക്കോട് ഇന്ന് ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളില്‍ യെലോ അലര്‍ട്ട്

Aswathi Kottiyoor

8 ലക്ഷം മെട്രിക്‌ ടൺ നെല്ല്‌ സംഭരിക്കും

Aswathi Kottiyoor

പ്രസവവേദനയിൽ പുളഞ്ഞു; ഗർഭിണിയെ തുണിയിൽ കെട്ടി ചുമന്നത് കിലോമീറ്ററോളം.

Aswathi Kottiyoor
WordPress Image Lightbox