24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കെഎസ്ആര്‍ടിസി ബസ് അപകടകരമായി ഓടിച്ചാല്‍ ഇനി പിടിവീഴും; ദൃശ്യങ്ങള്‍ വാട്സാപ്പിലയയ്ക്കാം.*
Uncategorized

കെഎസ്ആര്‍ടിസി ബസ് അപകടകരമായി ഓടിച്ചാല്‍ ഇനി പിടിവീഴും; ദൃശ്യങ്ങള്‍ വാട്സാപ്പിലയയ്ക്കാം.*

*കെഎസ്ആര്‍ടിസി ബസ് അപകടകരമായി ഓടിച്ചാല്‍ ഇനി പിടിവീഴും; ദൃശ്യങ്ങള്‍ വാട്സാപ്പിലയയ്ക്കാം.*
തിരുവനന്തപുരം∙ സംസ്ഥാനത്ത് അമിതവേഗത്തിലും അപകടകരമായും ഓടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ വിഡിയോ പകർത്തി വാട്സാപ്പിൽ അയയ്ക്കാൻ സംവിധാനവുമായി ഗതാഗത വകുപ്പ്. അപകടകരമായ ഡ്രൈവിങ് ശ്രദ്ധയിൽപെട്ടാൽ 91886–19380 എന്ന വാട്സാപ് നമ്പരിൽ വിഡിയോ അയയ്ക്കാം. ഡ്രൈവറെ ആദ്യം ഉപദേശിക്കുകയും ശാസിക്കുകയും ചെയ്യാനും ഗുരുതരമായ തെറ്റാണെങ്കില്‍ കടുത്ത ശിക്ഷ നല്‍കാനുമാണു ഗതാഗത വകുപ്പിന്റെ തീരുമാനം. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണു പരിഷ്കാരമെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

കുഴൽമന്ദത്ത് രണ്ടു യുവാക്കളുടെ മരണത്തിനിടയാക്കിയ കെഎസ്ആര്‍ടിസി ബസിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു നടപടി. അതേസമയം, ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന പരിഷ്കാരമാണിതെന്നു ഭരണപക്ഷ യൂണിയനുകൾ ഉൾപ്പെടെ വിമർശിച്ചു.

Related posts

റെയിൽവെ ട്രാക്കിലും ‘കൂടോത്രം’? സംശയകരമായ സാഹചര്യത്തില്‍ കടലാസ് പൊതി, തുറന്നപ്പോള്‍ കണ്ടത് കമ്പിയും ചരടും

Aswathi Kottiyoor

‘സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിക്കണം’: ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Aswathi Kottiyoor

ജെന്‍ഡര്‍ ബോധവല്‍ക്കരണ ക്ളാസ് സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox