24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോഴിക്കോട് റെയിൽവേ ട്രാക്കിലിരുന്ന് മദ്യപിച്ച 2 പേർ ട്രെയിന്‍തട്ടി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ
Kerala

കോഴിക്കോട് റെയിൽവേ ട്രാക്കിലിരുന്ന് മദ്യപിച്ച 2 പേർ ട്രെയിന്‍തട്ടി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

പന്നിയങ്കരയിൽ റെയിൽവെ ട്രാക്കിലിരുന്ന് മദ്യപിച്ച രണ്ട് പേർ ട്രെയിൻതട്ടി മരിച്ചു. കല്ലായി റെയിൽവേ സ്റ്റേഷന് സമീപം രാവിലെ 8.30യോടെയാണ് അപകടമുണ്ടായത്. ഉണ്ണിക്കൃഷ്ണൻ, കരുനാഗപള്ളി സ്വദേശി സുബൈർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്ക് പറ്റിയ കൊല്ലം സ്വദേശി ഷാഫി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

മദ്യപിക്കാനുപയോഗിച്ച കുപ്പിയും ക്ലാസും പ്രദേശത്ത് നിന്ന് പോലീസ് കണ്ടെടുത്തു. കോഴിക്കോട് നിന്നും ഷൊർണ്ണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിൻആണ് തട്ടിയത്.
പോലീസും ഫോറൻസിക് വിഭാഗവും പ്രദേശത്ത് പരിശോധന നടത്തി വരികയാണ്.

Related posts

ഗുരുവായൂരിൽ വിളക്കുകൾ ലേലം ചെയ്‌തത്‌ 1.32കോടിക്ക്‌

Aswathi Kottiyoor

പ്ലസ് വണ്‍ പരീക്ഷ; ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 15ന്

Aswathi Kottiyoor

സംസ്ഥാനത്ത് ആദ്യമായി ഒരാള്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox