25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ലഖിംപൂർ ഖേരി കേസിൽ ആശിഷ് മിശ്രയ്ക്ക് ജാമ്യം
Kerala Uncategorized

ലഖിംപൂർ ഖേരി കേസിൽ ആശിഷ് മിശ്രയ്ക്ക് ജാമ്യം

ലഖിംപൂർ ഖേരി കേസിൽ ആശിഷ് മിശ്രയ്ക്ക് ജാമ്യം. സുപ്രിം കോടതിയാണ് ജാമ്യം നൽകിയത്. എട്ടാഴ്ചത്തേക്കുള്ള ജാമ്യമാണ് ഇടക്കാല ജാമ്യമാണ് അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്നത്. വളരെ കർശനമായ വ്യവസ്ഥകൾ ജാമ്യത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. തനിക്ക് സ്വാഭാവിക മനുഷ്യ നീതി നിഷേധിക്കപ്പെട്ടു എന്ന ആരോപണമാണ് ആശിഷ് മിശ്ര പ്രധാനമായി മുന്നോട്ട് വച്ചിരുന്നത്.നേരത്തെ അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് സുപ്രിം കോടതിയെ സമീപിച്ചത്. വിഷയത്തിൽ സുപ്രിം കോടതി വാദം കേൾക്കുകയും ജസ്റ്റിസ് സൂര്യകാന്ത് മിശ്ര, ജെകെ മഹേശ്വരി എന്നിവർ അധ്യക്ഷനായിട്ടുള്ള ബെഞ്ച് പല ഘട്ടങ്ങളിൽ സർക്കാരിൻറെ അഭിപ്രായങ്ങൾ ആരായുകയും ചെയ്തിരുന്നു. പക്ഷേ എല്ലാ ഘട്ടത്തിലും ഈ ജാമ്യത്തെ യുപി സർക്കാർ എതിർത്തു. ഈ ഒരു സാഹചര്യത്തിലാണ് തനിക്ക് ആരോഗ്യപരമായിട്ടുള്ള പ്രശ്നങ്ങളുണ്ടെന്നും നിരപരാധിത്വം തെളിയിക്കുന്നതിന് താൻ പുറത്ത് വരേണ്ടത് അനിവാര്യമാണ് എന്നും ആശിഷ് മിശ്ര കോടതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Related posts

രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പനടുത്ത് നിന്ന് ഫോട്ടോ; യുവാക്കള്‍ക്കെതിരെ നടപടി

Aswathi Kottiyoor

എഴ്‌ വർഷം കൊണ്ട്‌ വിതരണം ചെയ്‌തത്‌ മൂന്ന്‌ ലക്ഷത്തോളം പട്ടയങ്ങൾ: മുഖ്യമന്ത്രി

Aswathi Kottiyoor

ഇന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം

Aswathi Kottiyoor
WordPress Image Lightbox