22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു മു​ന്‍​പു​ള്ള കോ​വി​ഡ് പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി
Kerala

പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു മു​ന്‍​പു​ള്ള കോ​വി​ഡ് പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​ഞ്ഞു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡെ​ഡ് ബോ​ഡി മാ​നേ​ജ്‌​മെ​ന്‍റ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു മു​മ്പു​ള്ള നി​ര്‍​ബ​ന്ധി​ത കോ​വി​ഡ് പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി. മ​ര​ണ​പ്പെ​ട്ട കേ​സി​ല്‍ കോ​വി​ഡ് ആ​ണെ​ന്ന് ശ​ക്ത​മാ​യ ക്ലി​നി​ക്ക​ല്‍ സം​ശ​യം തോ​ന്നി​യാ​ല്‍ റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് മ​തി​യാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം സ​മ​യ​ത്ത് എ​ല്ലാ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും പി​പി​ഇ കി​റ്റ്, എ​ന്‍ 95 മാ​സ്‌​ക്, ര​ണ്ട് ഗ്ലൗ​സ്, ഫേ​സ് ഷീ​ല്‍​ഡ് തു​ട​ങ്ങി​യ സ്റ്റാ​ന്‍​ഡേ​ര്‍​ഡ് സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​ക​ളു​ടെ മൃ​ത​ദേ​ഹം കു​ളി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ല്‍ രോ​ഗം പ​ക​രാ​തി​രി​ക്കാ​ന്‍ കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണ്. മൃ​ത​ദേ​ഹം കു​ളി​പ്പി​ക്കു​ക, വൃ​ത്തി​യാ​ക്കു​ക, വ​സ്ത്രം ധ​രി​പ്പി​ക്കു​ക, മു​ടി വൃ​ത്തി​യാ​ക്കു​ക, ഷേ​വ് ചെ​യ്യു​ക, ന​ഖ​ങ്ങ​ള്‍ മു​റി​യ്ക്കു​ക തു​ട​ങ്ങി​യ​വ ചെ​യ്യു​ന്ന​വ​ര്‍ കൈ​യു​റ, ഫേ​സ് ഷീ​ല്‍​ഡ്/ ക​ണ്ണ​ട, മെ​ഡി​ക്ക​ല്‍ മാ​സ്‌​ക് എ​ന്നി​വ ധ​രി​ക്ക​ണം. എ​ന്‍ 95 മാ​സ്‌​ക് ധ​രി​ക്കു​ന്ന​ത് അ​ഭി​കാ​മ്യം. നീ​ള​ത്തി​ല്‍ കൈ​യു​ള്ള വ​സ്ത്രം ധ​രി​ക്കു​ക​യും ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍​ക്ക് ശേ​ഷം ഉ​ട​ന​ടി വ​സ്ത്രം നീ​ക്കം ചെ​യ്യു​ക​യും സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കു​ക​യും ചെ​യ്യു​ക.

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്റെ മു​ഴു​വ​ന്‍ ഡോ​സും എ​ടു​ത്ത​വ​ര്‍ മൃ​ത​ദേ​ഹം കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​ണ് ന​ല്ല​ത്. മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ച സ്ഥ​ല​ങ്ങ​ള്‍ സോ​ഡി​യം ഹൈ​പ്പോ​ക്ലോ​റൈ​റ്റ് ലാ​യ​നി ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

അ​ക്ര​ഡി​റ്റേ​ഷ​ൻ: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർക്കും കൂച്ചുവിലങ്ങിട്ട് കേ​ന്ദ്രം

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ൾ കൂ​ടുന്നു; ക​ഴി​ഞ്ഞ വ​ർ​ഷം പൊ​ലി​ഞ്ഞ​ത് ‌‌3829 ജീ​വ​നു​ക​ൾ

Aswathi Kottiyoor

സംസ്ഥാനത്ത്‌ ഗുണനിലവാരമില്ലാത്ത വിവിധ കമ്പനികളുടെ മരുന്നുകൾ നിരോധിച്ചു; പാരസെറ്റമോളും പട്ടികയിൽ

Aswathi Kottiyoor
WordPress Image Lightbox