24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഊര്‍ജോൽപ്പാദനശേഷി 5000 മെഗാവാട്ടാകും
Kerala

ഊര്‍ജോൽപ്പാദനശേഷി 5000 മെഗാവാട്ടാകും

സംസ്ഥാനത്ത്‌ ഊർജോൽപ്പാദനശേഷി 5000 മെഗാവാട്ടാക്കും. ട്രാൻസ്ഗ്രിഡ് 2.0, 400 കെവി ട്രാൻസ്മിഷൻ ഇടനാഴി എന്നീ പദ്ധതികൾ പൂർത്തിയാകുമ്പോഴാണ്‌ ഊർജോൽപ്പാദനശേഷിയിൽ ഈ ലക്ഷ്യം കൈവരിക്കുക. കൂടുതൽ ആവശ്യമുള്ളപ്പോൾ ആഭ്യന്തര ഉൽപ്പാദനം 30 ശതമാനത്തിൽനിന്ന്‌ 50 ശതമാനമായി വർധിപ്പിക്കാൻ ശേഷിയുണ്ട്‌. വെള്ളപ്പൊക്ക നിയന്ത്രണ ഡാമുകൾക്കും വിവിധോദ്ദേശ്യ ജലപദ്ധതികൾ കമീഷൻ ചെയ്യുന്നതിനുമായി കേന്ദ്രധനസഹായം നേടിയെടുക്കുന്നതിന്‌ പരിശ്രമിക്കും. പാലക്കാട്, ഇടുക്കി എന്നിവിടങ്ങളിൽ ഫ്ലോട്ടിങ്‌ സോളാർ പവർ പ്ലാന്റുകളും വിൻഡ്‌ ഫാമുകളും നടപ്പാക്കുന്നതുവഴി 2025 ഓടെ 3000 മെഗാവാട്ട് പുനരുപയോഗ ഊർജം ഉൽപ്പാദിപ്പിക്കാനാകും.

കാസർകോട്‌ ചീമേനി സോളാർ പാർക്കിൽ 100 മെഗാവാട്ട് അധിക ഉൽപ്പാദനവും നടത്തും. ഇ–- മൊബിലിറ്റിയിൽ കേരളം കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നു. ആവശ്യാനുസരണം ഇവി ചാർജിങ്‌ സൗകര്യങ്ങൾ സ്ഥാപിക്കും.

Related posts

രണ്ടു ദിവസത്തിനിടെ കണ്ണൂരിനും കാഞ്ഞങ്ങാടിനുമിടയിൽ നാലു ട്രെയിനുകള്‍ക്കു നേരെ കല്ലേറ്; യാത്രക്കാര്‍ ഭീതിയില്‍‌

Aswathi Kottiyoor

അ​​ന​​ധി​​കൃ​​ത കൊ​​ടി​​തോ​​ര​​ണ​​ങ്ങ​​ള്‍ നീക്കാൻ ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കു കീ​​ഴി​​ല്‍ സ​​മി​​തി​​ക​​ള്‍ വേ​ണം: ഹൈ​​ക്കോ​​ട​​തി

Aswathi Kottiyoor

സർക്കാർ ജീവനക്കാരുടെ വേതനവും ആനുകൂല്യവും ക്ഷേമവും ഉറപ്പാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox