27.4 C
Iritty, IN
June 29, 2024
  • Home
  • Kerala
  • ഭര്‍ത്താവിന് വീഡിയോകോള്‍, വാതിലുകളെല്ലാം തുറന്നിട്ട നിലയില്‍; വനിതാ പോലീസ് ഓഫീസര്‍ മരിച്ച നിലയില്‍ –
Kerala Uncategorized

ഭര്‍ത്താവിന് വീഡിയോകോള്‍, വാതിലുകളെല്ലാം തുറന്നിട്ട നിലയില്‍; വനിതാ പോലീസ് ഓഫീസര്‍ മരിച്ച നിലയില്‍ –

പേരാമ്പ്ര: പേരാമ്പ്ര സ്റ്റേഷനിലെ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്ര കൈപ്രം കുന്ദമംഗലത്ത് ബീനയാണ് (46) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലുമണി വരെ പേരാമ്പ്ര സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിന്നു. മകനെ കൂട്ടാനെന്ന പേരില്‍ സ്റ്റേഷനില്‍നിന്ന് വീട്ടിലേക്കുപോയ ശേഷം വൈകീട്ട് അഞ്ചോടെയാണ് സംഭവം.

കോയമ്പത്തൂരില്‍ അമൃത യൂണിവേഴ്സിറ്റിയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവ് അരവിന്ദനെ വീഡിയോകോള്‍ ചെയ്ത് താന്‍ മരിക്കുകയാണെന്ന് പറഞ്ഞിട്ടായിരുന്നു മരണമെന്ന് പോലീസ് പറഞ്ഞു.

ഭര്‍ത്താവ് പേരാമ്പ്ര പോലീസ് സ്റ്റേഷനിലേക്ക് ഫോണില്‍ വിളിച്ചറിയിച്ച പ്രകാരം പോലീസുകാര്‍ പോലീസ് സ്റ്റേഷനിലാണ് ആദ്യം തിരഞ്ഞത്. അവിടെ കാണാതായപ്പോള്‍ വീട്ടിലേക്ക് എത്തി. വീട്ടിലെ വാതിലുകള്‍ എല്ലാം തുറന്ന് കിടക്കുകയായിരുന്നു.

വീടിന് പിന്‍വശത്തുള്ള ചായ്പിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മകന്‍ കളിക്കാനും ബീനയുടെ അമ്മ അടുത്തവീട്ടിലും പോയതായിരുന്നു.

ഭര്‍ത്താവ് കഴിഞ്ഞദിവസം വീട്ടില്‍ വന്ന ശേഷം ജോലി സ്ഥലത്തേക്ക് പോയതാണ്, റൂറല്‍ എസ്.പി. ആര്‍. കറുപ്പസാമി, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്. പി. ബാലചന്ദ്രന്‍, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ഹരിദാസ് എന്നിവര്‍ സ്ഥലത്തെത്തി.

പരേതനായ കുട്ടികൃഷ്ണന്‍ കിടാവിന്റെയും സരോജിനിയുടെയും മകളാണ്. മക്കള്‍: ഗൗതം കാര്‍ത്തിക് (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി), ഗഗന്‍ കാര്‍ത്തിക് (നവോദയ സ്‌കൂള്‍), സഹോദരങ്ങള്‍: മോഹനന്‍, ബാബു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Related posts

ടെക്‌സ്റ്റയിൽ കോർപ്പറേഷൻ പുതുതായി നിർമിക്കുന്ന ഗ്രീൻ ഫീൽഡ്‌സ് ഷർട്ടുകൾ വിപണിയിൽ അവതരിപ്പിച്ചു

Aswathi Kottiyoor

കെ.എൻ.സുനീന്ദ്രൻ; സി.പി.എം കൊട്ടിയൂർ ലോക്കൽ സെക്രട്ടറി

Aswathi Kottiyoor

ചക്ക പറിക്കുന്നതിനിടെ പ്ലാവിൽ നിന്ന് വീണ് യുവാവ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox