29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • തലശേരി > സാഹിത്യകാരനും റെയിൽവെ സ്‌റ്റേഷൻ റിട്ട. ഡപ്യൂട്ടി സുപ്രണ്ടുമായ കെ പൊന്ന്യം (കെ കെ കരുണാകരൻ–-96) അന്തരിച്ചു
Kerala

തലശേരി > സാഹിത്യകാരനും റെയിൽവെ സ്‌റ്റേഷൻ റിട്ട. ഡപ്യൂട്ടി സുപ്രണ്ടുമായ കെ പൊന്ന്യം (കെ കെ കരുണാകരൻ–-96) അന്തരിച്ചു

തലശേരി > സാഹിത്യകാരനും റെയിൽവെ സ്‌റ്റേഷൻ റിട്ട. ഡപ്യൂട്ടി സുപ്രണ്ടുമായ കെ പൊന്ന്യം (കെ കെ കരുണാകരൻ–-96) അന്തരിച്ചു. പൊന്ന്യത്തെ പുതിയമഠത്തിൽ വീട്ടിൽ ചൊവ്വഴ്‌ച പകൽ 12.15നായിരുന്നു അന്ത്യം. സംസ്‌കാരം രാത്രി 7ന്‌ വീട്ടുവളപ്പിൽ. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്‌ ചികിത്സയിലായിരുന്നു. റെയിൽവെ കഥകളിലൂടെ മലയാളസാഹിത്യത്തിൽ അടയാളപ്പെടുത്തിയ ‘സൗപർണിക’യുടെ കഥാകാരനാണ്‌ കെ പൊന്ന്യം.

കഥ, കവിത, നോവൽ, നോവലെറ്റ്, വിവർത്തനം, ലേഖനങ്ങൾ തുടങ്ങി എഴുത്തിന്റെ വിവിധ മേഖലകളിൽ സാന്നിധ്യമറിയിച്ചു. പതിനെട്ടാംവയസിലാണ്‌ ആദ്യം കവിത എഴുതിയത്‌. ചീന്തിയെടുത്ത ഏടുകൾ, സൗപർണിക, പുറത്താക്കപ്പെടുന്നവർ, ഇല്ല സാർ എനിക്കൊരാവലാതിയും ഇല്ല, അവിശ്വാസി, റീത്ത്, ഒരു മനുഷ്യനും ഒടുങ്ങാത്ത കൊടുങ്കാറ്റും (കഥാസമാഹാരം), അപകടങ്ങൾ (നോവൽ), പാളങ്ങൾ (നോവലെറ്റ്), ആരോ അടുത്തടുത്തുണ്ട്, രണ്ട് വരി രണ്ട് ശബ്ദം (കവിതാ സമാഹാരങ്ങൾ), മറോക്ക (വിവർത്തനം) എന്നിവയാണ് പ്രധാന കൃതികൾ.

Related posts

നിയമസഭാ തിരഞ്ഞെടുപ്പ്: പ്രത്യേക നിരീക്ഷകർ സംസ്ഥാനത്തെത്തി

Aswathi Kottiyoor

കേരള മോഡൽ: കേരളത്തിന്റെ ഡിജിറ്റൽ ഗവർണൻസ് സംവിധാനങ്ങൾക്ക് ദേശീയാംഗീകാരം

Aswathi Kottiyoor

ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; മൂ​ന്നു ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

Aswathi Kottiyoor
WordPress Image Lightbox