24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • സുനാമി ഇറച്ചി പിടികൂടിയ സംഭവം; മുഖ്യപ്രതി അറസ്റ്റില്‍
Uncategorized

സുനാമി ഇറച്ചി പിടികൂടിയ സംഭവം; മുഖ്യപ്രതി അറസ്റ്റില്‍

കളമശ്ശേരി കൈപ്പടമുകളില്‍ അനധികൃത കോഴിയിറച്ചി വില്‍പ്പന കേന്ദ്രത്തില്‍നിന്ന് അഴുകിയ കോഴിയിറച്ചി പിടികൂടിയ സംഭവത്തില്‍ കളമശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്ത ഉടമ ജുനൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പൊന്നാനിയില്‍ നിന്ന് തിങ്കളാഴ്ച രാത്രിയാണ് ജുനൈസ് പിടിയിലായത്.തമിഴ്നാട്ടില്‍ നിന്നാണ് സുനാമി ഇറച്ചി കേരളത്തിലേക്ക് എത്തുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പൊള്ളാച്ചിയില്‍ നിന്നടക്കം സുനാമി ഇറച്ചിയെത്തിക്കാന്‍ ഇടനിലക്കാരനായി ഒരാളുണ്ട് എന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളിലേക്കെത്താന്‍ ജുനൈസിന്റെ ഫോണ്‍ കോള്‍ രേഖകളും ബാങ്ക് അക്കൗണ്ടും പരിശോധിക്കും.മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും നാട്ടുകാരും ഒളിവില്‍ പോയ ഇയാളെ പിടികൂടാന്‍ സഹായിച്ചതായി കളമശ്ശേരി പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്‍. സന്തോഷ് പറഞ്ഞു.

Related posts

അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു

ഏഷ്യൻ ഗെയിംസ് ജാവലിനിൽ ഇന്ത്യൻ താരങ്ങൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം, ഒടുവിൽ സ്വർണം എറിഞ്ഞിട്ട് നീരജ് ചോപ്ര

Aswathi Kottiyoor

നാട്ടിലേക്ക് പുറപ്പെട്ട മലയാളി എയർപോർട്ടിൽ മരിച്ചു; രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടിയതെന്ന് സൂചന

Aswathi Kottiyoor
WordPress Image Lightbox