22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ന​​ഴ്സു​​മാ​​രു​​ടെ മി​​നി​​മം വേ​​ത​​നം: സ​​ര്‍​ക്കാ​​ര്‍ വി​​ജ്ഞാ​​പ​​നം റ​​ദ്ദാ​​ക്കി
Kerala

ന​​ഴ്സു​​മാ​​രു​​ടെ മി​​നി​​മം വേ​​ത​​നം: സ​​ര്‍​ക്കാ​​ര്‍ വി​​ജ്ഞാ​​പ​​നം റ​​ദ്ദാ​​ക്കി

സം​​​​സ്ഥാ​​​​ന​​​​ത്തെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​ളി​​​​ലെ ന​​​​ഴ്സു​​​​മാ​​​​രു​​​​ടെ മി​​​​നി​​​​മം വേ​​​​ത​​​​ന​​​​മ​​​​ട​​​​ക്ക​​​​മു​​​​ള്ള ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ള്‍ നി​​​​ശ്ച​​​​യി​​​​ച്ച് സ​​​​ര്‍​ക്കാ​​​​ര്‍ 2018 ഏ​​​​പ്രി​​​​ല്‍ 23നു ​​​​പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ വി​​​​ജ്ഞാ​​​​പ​​​​നം ഹൈ​​​​ക്കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി.

ന​​​​ഴ്സു​​​​മാ​​​​രു​​​​ടെ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ​​​​യും സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളു​​​​ടെ​​​​യും വാ​​​​ദ​​​​ങ്ങ​​​​ള്‍ കേ​​​​ട്ടു മൂ​​​​ന്നു​​മാ​​​​സ​​​​ത്തി​​​​ന​​​​കം സ​​​​ര്‍​ക്കാ​​​​ര്‍ പു​​​​തി​​​​യ വി​​​​ജ്ഞാ​​​​പ​​​​നം ഇ​​​​റ​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

മി​​​​നി​​​​മം​​ വേ​​​​ത​​​​നം നി​​​​ശ്ച​​​​യി​​​​ച്ച് സ​​​​ര്‍​ക്കാ​​​​ര്‍ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച വി​​​​ജ്ഞാ​​​​പ​​​​നം ചോ​​​​ദ്യംചെ​​​​യ്ത് യു​​​​ണൈ​​​​റ്റ​​​​ഡ് ന​​​​ഴ്സ​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍, കേ​​​​ര​​​​ള പ്രൈ​​​​വ​​​​റ്റ് ഹോ​​​​സ്പി​​​​റ്റ​​​​ല്‍​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍, അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ഓ​​​​ഫ് അ​​​​ഡ്വാ​​​​ന്‍​സ്ഡ് സ്‌​​​​പെ​​​​ഷാ​​​​ലി​​​​റ്റി ഹെ​​​​ല്‍​ത്ത് കെ​​​​യ​​​​ര്‍ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ന്‍​സ് തു​​​​ട​​​​ങ്ങി​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളും വി​​​​വി​​​​ധ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളും ന​​​​ല്‍​കി​​​​യ ഒ​​​​രു​​​​കൂ​​​​ട്ടം ഹ​​​​ര്‍​ജി​​​​ക​​​​ളി​​​​ല്‍ ജ​​​​സ്റ്റീ​​​​സ് അ​​​​മി​​​​ത് റാ​​​​വ​​​​ലാ​​​​ണ് വി​​​​ധി പ​​​​റ​​​​ഞ്ഞ​​​​ത്.

50 കി​​​​ട​​​​ക്ക​​​​ക​​​​ള്‍ വ​​​​രെ​​​​യു​​​​ള്ള സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ല്‍ ന​​​​ഴ്സു​​​​മാ​​​​രു​​​​ടെ മി​​​​നി​​​​മം വേ​​​​ത​​​​നം പ്ര​​​​തി​​​​മാ​​​​സം 20,000 രൂ​​​​പ​​​​യും പ​​​​ര​​​​മാ​​​​വ​​​​ധി വേ​​​​ത​​​​നം 30,000 രൂ​​പ​​യു​​മാ​​ണ് സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​ശ്ച​​​​യി​​​​ച്ച​​​​ത്. ജീ​​​​വി​​​​ത​​​​ച്ചെ​​​​ല​​​​വ് ഉ​​​​യ​​​​ര്‍​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ഈ ​​​​തു​​​​ക പ​​​​ര്യാ​​​​പ്ത​​​​മ​​​​ല്ലെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് നഴ്സു​​​​മാ​​​​രു​​​​ടെ സം​​​​ഘ​​​​ട​​​​ന ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹ​​​​ര്‍​ജി ന​​​​ല്‍​കി​​​​യ​​​​ത്. സ​​​​ര്‍​ക്കാ​​​​ര്‍ സ​​​​ര്‍​വീ​​​​സി​​​​ല്‍ ന​​​​ഴ്സു​​​​മാ​​​​രു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന ശ​​​​മ്പ​​​​ളം 39,000 രൂ​​​​പ​​​​യാ​​​​ണെ​​​​ന്നും ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Related posts

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് വാ​ക്സി​ൻ ഉ​ൽ​പ്പാ​ദ​ന കേ​ന്ദ്രം തു​ട​ങ്ങു​മെ​ന്ന് മ​ന്ത്രി​സ​ഭാ യോ​ഗം

Aswathi Kottiyoor

യാത്ര സേഫ് ആക്കാൻ ‘സുരക്ഷാമിത്ര’; ജി.പി.എസ് ഘടിപ്പിച്ചത് രണ്ടര ലക്ഷം വാഹനങ്ങളിൽ

Aswathi Kottiyoor
WordPress Image Lightbox