22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മാലിന്യമേ വേണ്ട: ‘വലിച്ചെറിയൽ മുക്ത’ ജില്ലയാവാൻ കണ്ണൂർ
Kerala

മാലിന്യമേ വേണ്ട: ‘വലിച്ചെറിയൽ മുക്ത’ ജില്ലയാവാൻ കണ്ണൂർ

ക​ണ്ണൂ​ർ: വൃ​ത്തി​യു​ള്ള കേ​ര​ളം എ​ന്ന ല​ക്ഷ്യ​വു​മാ​യി മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​തി​യ ഘ​ട്ട​ത്തി​ലേ​ക്ക്. ഇ​തു​വ​രെ​യു​ള്ള മാ​ലി​ന്യ സം​സ്ക​ര​ണ മേ​ഖ​ല​യി​ലെ വി​വി​ധ കാ​മ്പ​യി​നു​ക​ളെ സം​യോ​ജി​പ്പി​ച്ച് ‘വ​ലി​ച്ചെ​റി​യ​ൽ മു​ക്ത ജി​ല്ല’​ക്ക് ക​ണ്ണൂ​രി​ൽ തു​ട​ക്ക​മാ​കു​ന്നു. പ​ദ്ധ​തി​ക്ക് ജ​നു​വ​രി 26ന് ​ജി​ല്ല​യി​ൽ തു​ട​ക്ക​മാ​വും. പെ​ര​ള​ശ്ശേ​രി ടൗ​ണി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷീ​ബ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ്ലാ​സ്റ്റി​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യാ​തെ വി​വി​ധ ക​ർ​മ​സേ​ന​ക്ക് കൈ​മാ​റു​ന്ന​തോ​ടോ​പ്പം മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി അ​വ ജ​ന​കീ​യ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​ഴി​വാ​ക്കാ​ൻ വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന കാ​മ്പ​യി​നാ​ണ് ല​ക്ഷ്യം. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ മാ​ലി​ന്യകൂ​മ്പാ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി അ​വ എ​ടു​ത്തു ഒ​ഴി​വാ​ക്ക​ലാ​ണ് വ​ലി​ച്ചെ​റി​യ​ൽ മു​ക്ത ജി​ല്ല​യു​ടെ ആ​ദ്യ ഘ​ട്ടം.

തു​ട​ർ​ന്ന് അ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും തു​ട​ർ​മാ​ലി​ന്യ നി​ക്ഷേ​പ​ങ്ങ​ൾ ഉ​ണ്ടാ​വാ​തി​രി​ക്കാ​ൻ ജ​ന​കീ​യ ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്ക​രി​ക്കു​ക​യും ചെ​യ്യും. പൊ​തുസ്ഥ​ല​ങ്ങ​ളി​ലെ മാ​ലി​ന്യ​ക്കൂന​ക​ൾ മാ​റ്റി പൂ​ന്തോ​ട്ട​ങ്ങ​ൾ സ്ഥാ​പി​ക്കാ​നും വ​ലി​ച്ചെ​റി​യ​ൽ മു​ക്ത കാ​മ്പ​യി​നി​ൽ പ​ദ്ധ​തി ഉ​ണ്ട്. 2017 മു​ത​ലാ​ണ് ജി​ല്ല​യി​ൽ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കി​നെ​തി​രാ​യ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്.

കാ​മ്പ​യി​ൻ ഘ​ട്ടംഘ​ട്ട​മാ​യി പു​രോ​ഗ​മി​ക്കു​മ്പോ​ഴാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ​യും കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ​യും ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കി​നെ​തി​രാ​യ ഉ​ത്ത​ര​വു​ക​ൾ ഉ​ണ്ടാ​വു​ന്ന​ത്.

ഈ ​ഉ​ത്ത​ര​വു​ക​ളു​ടെ​യും ന​ട​പ​ടി​യു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ലി​ച്ചെ​റി​യ​ൽ മു​ക്ത ജി​ല്ല എ​ന്ന ല​ക്ഷ്യം നേ​ടാ​ൻ ക​ണ്ണൂ​രി​ന് ക​ഴി​യും എ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ജി​ല്ല പ​ഞ്ചാ​യ​ത്തും ജി​ല്ല ഭ​ര​ണ​കൂ​ട​വും ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളും മി​ഷ​നു​ക​ളും ചേ​ർ​ന്ന് പു​തി​യ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Related posts

അച്ഛാദിൻ ഏശുന്നില്ല! ഇന്ത്യക്കാർക്ക് താൽപ്പര്യം അമേരിക്കക്കാരും കാനഡക്കാരുമാകാൻ; ഒമ്പത് വർഷം കൊണ്ട് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവർ 12.50 ലക്ഷം; ഈ വർഷം റിക്കോർഡ് കൊഴിഞ്ഞു പോക്ക്; 2022ൽ ഒക്ടോബർ വരെ ഇന്ത്യൻ പൗരത്വം വേണ്ടെന്ന് വച്ചത് 1,83,741 പേർ; കണക്കുകൾ ചൂണ്ടിക്കാട്ടുന്നത് അമേരിക്കൻ താൽപ്പര്യം

Aswathi Kottiyoor

സംസ്ഥാനത്തെ മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കും അഞ്ച് വർഷത്തിനുള്ളിൽ വീട് ഉറപ്പുവരുത്തും: മുഖ്യമന്ത്രി

Aswathi Kottiyoor

മൽസ്യബന്ധന മേഖലയുടെ സമഗ്ര വികസനത്തിന് നോർവേ മാതൃക സഹായകരമാകും: മന്ത്രി വി അബ്ദു റഹ്‌മാൻ

Aswathi Kottiyoor
WordPress Image Lightbox