26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കെഎസ്ആർടിസിക്ക് വീണ്ടും സിഎൻജി മോഹം; പ്ലാന്റ് സന്ദർശിക്കാൻ മന്ത്രിയും സംഘവും ഗുജറാത്തിലേക്ക്
Kerala

കെഎസ്ആർടിസിക്ക് വീണ്ടും സിഎൻജി മോഹം; പ്ലാന്റ് സന്ദർശിക്കാൻ മന്ത്രിയും സംഘവും ഗുജറാത്തിലേക്ക്

ലാഭകരമാകില്ലെന്നു കണ്ടു വേണ്ടന്നു തീരുമാനിച്ച സിഎൻജി ബസുകളിലേക്കു പോകാൻ വീണ്ടും കെഎസ്ആർടിസി. ഡീസൽ ബസുകൾ സിഎൻജി ആക്കിമാറ്റുന്ന ഗുജറാത്തിലെ കമ്പനിയുടെ പ്ലാന്റുകൾ സന്ദർശിക്കാൻ മന്ത്രി ആന്റണി രാജുവും ഗതാഗത സെക്രട്ടറി ബിജു പ്രഭാകറും ഉൾപ്പെടുന്ന സംഘംഅവിടേക്കു പോകും.

സിഎൻജി ഇന്ധനത്തിലേക്ക് 3000 ഡീസൽ ബസുകളെ മാറ്റുന്നതോടെ ഇന്ധനച്ചെലവു പകുതിയോളം കുറയുമെന്നു ലക്ഷ്യമിട്ടായിരുന്നു കെഎസ്ആർടിസി നേരത്തേ ഇൗ തീരുമാനത്തിലേക്കു പോകാൻ തീരുമാനിച്ചത്. അന്ന് സിഎൻജിയ്ക്കു വില കിലോയ്ക്ക് 54 രൂപയായിരുന്നു. നടപടികളിലേക്കു കടന്ന സമയം സിഎൻജിക്ക് ഡീസലിനേക്കാൾ വില ഉയർന്ന് 100 രൂപ കടന്നതോടെ പദ്ധതി റദ്ദാക്കാൻ തീരുമാനിച്ചു. ഇപ്പോൾ സിഎൻജിയ്ക്ക് വില 80 രൂപയാണ്.

തെക്കേ ഇന്ത്യയിൽ പാചക വാതക ഗ്യാസ് വിതരണം ചെയ്യുന്ന എജി ആൻഡ്പി പ്രഥം എന്ന ഗുജറാത്ത് കമ്പനി അവിടെ സിഎൻജി ബസുകൾ സ്വകാര്യമേഖലയിൽ നൽകുന്നുണ്ട്. കെഎസ്ആർടിസിയുടെ ഡീസൽ ബസുകളെ സിഎൻജി ബസുകളാക്കി നൽകാമെന്നും ഡീസലിനെക്കാൾ 20% വിലക്കുറവിൽ സിഎൻജി ഇന്ധനം ഏത് സമയത്തും നൽകാമെന്നും സംസ്ഥാന സർക്കാരിനെ അറിയിച്ചു. സിഎൻജിയിലേക്ക് മാറ്റുന്നതിനും സർക്കാരിനു ലാഭകരമായ നിരക്കാണു കമ്പനി മുന്നോട്ടുവച്ചത്.

ഒരു ഡീസൽ ബസ് സിഎൻജിയിലേക്കു മാറ്റുന്നതിനു ചെലവ് 6 ലക്ഷം വരുമെന്നാണ് ആദ്യഘട്ടത്തിൽ വിവിധ കമ്പനികൾ അറിയിച്ചത്. 5 വർഷത്തേക്ക് വാറന്റി. 3000 ബസുകൾ സിഎൻജിയിലേക്ക് മാറ്റുന്നതിന് 3 വർഷമെങ്കിലും വേണ്ടിവരും. ഇതിനായി നാലോ അഞ്ചോ കമ്പനികളെ ടെൻഡർ മുഖേന കണ്ടെത്തും. 300 കോടിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. 100 കോടി ഇൗ വർഷം നൽകുമെന്നായിരുന്നു അന്നെടുത്ത തീരുമാനം.

500 ഇലക്ട്രിക് ബസ്

കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചതും കിഫ്ബി ഫണ്ട് വഴിയും 500 ഇലക്ട്രിക് ബസുകളുടെ വാങ്ങാൻ നടപടികൾ പൂർത്തിയായി. കിഫ്ബി ഫണ്ട് വഴി 400 ഇലക്ട്രിക് ബസുകൾ വാങ്ങുന്നതിന് നടപടികളായി. ഇതിൽ 150 ബസുകളാണ് ആദ്യ കരാറിൽ ഉൾപ്പെടുക. കൂടാതെ 113 ഇലക്ട്രിക് ബസുകളാണ് കേന്ദ്ര പദ്ധതിയായ സ്മാർട്സിറ്റി പദ്ധതിയിൽ തിരുവനന്തപുരം നഗരത്തിലേക്ക് വരുന്നത്.

നഗരത്തിലെ സർവീസിന് ആദ്യം കരാർ നൽകിയതിൽ 50 ഇലക്ട്രിക് ബസുകൾ ഉടനെ വരാനുണ്ട്. കെഎസ്ആർ‍ടിസിയുടെ സ്ഥലത്ത് പ്ലാന്റുകൾ നിർമിക്കാൻ അനുമതി നൽകിയാൽ ഇവിടെ തന്നെ ഇലക്ട്രിക് ബസുകളുടെ ഏകോപന ഫാക്ടറി തുടങ്ങാമെന്നു വിവിധ കമ്പനികൾ നിർദേശം വച്ചിട്ടുണ്ട്.

Related posts

ബസ് സ്റ്റോപ്പിന് മുകളില്‍ മരം വീണ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor

മ​ഴ​യ​ത്ത് കു​ട്ടി​ക​ളെ ബ​സി​ൽ ക​യ​റ്റി​യി​ല്ല: അന്വേഷണത്തിന് ഉത്തരവ്

Aswathi Kottiyoor

ഒരു മണി പയറും സർക്കാരിന്റെ കൈയിലില്ല; വില കയറുന്നു.

Aswathi Kottiyoor
WordPress Image Lightbox