26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സഞ്ചാരികളെ ആകർഷിക്കാൻ ഫാം ടൂറിസവും
Kerala

സഞ്ചാരികളെ ആകർഷിക്കാൻ ഫാം ടൂറിസവും

ക​ണ്ണൂ​ർ: ജി​ല്ല​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ കാ​ര്‍ഷി​ക മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഫാം ​ടൂ​റി​സ​വും. ഇ​രി​ക്കൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ ഇ​രി​ക്കൂ​ര്‍ ടൂ​റി​സം സ​ര്‍ക്യൂ​ട്ടി​ന്റെ ഭാ​ഗ​മാ​യാ​ണ് ഫാം ​ടൂ​റി​സ​ത്തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​ത്.

ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​രകേ​ന്ദ്ര​ങ്ങ​ളാ​യ മ​ല​പ്പ​ട്ടം മു​ന​മ്പു​ക​ട​വ്, പ​ഴ​ശ്ശി ഡാം, ​കാ​ലാ​ങ്കി വ്യൂ ​പോ​യന്റ്, ശ​ശി​പ്പാ​റ, അ​ള​കാ​പു​രി വെ​ള്ള​ച്ചാ​ട്ടം, പൈ​ത​ല്‍ മ​ല, ഏ​ഴ​ര​ക്കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം, കാ​ഞ്ഞി​ര​ക്കൊ​ല്ലി ട്രാ​ക്കിങ് ഉ​ള്‍പ്പെ​ടെ​യു​ള്ള പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളെ കോ​ര്‍ത്തി​ണ​ക്കി​യാ​ണ് ടൂ​റി​സം സ​ര്‍ക്യൂ​ട്ട് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

വ​ള​ര്‍ത്തു മൃ​ഗ​ങ്ങ​ളു​ടെ​യും കോ​ഴി​യു​ടെ​യും ഫാ​മു​ക​ള്‍, അ​ല​ങ്കാ​ര മ​ത്സ്യ കൃ​ഷി​ക​ള്‍, ജാ​തി​ക്ക തോ​ട്ട​ങ്ങ​ള്‍, നെ​ല്‍പ്പാ​ട​ങ്ങ​ള്‍, കു​റ്റി​യാ​ട്ടൂ​ര്‍ മാ​മ്പ​ഴ​ത്തോ​ട്ട​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ കൂ​ട്ടി​ച്ചേ​ര്‍ത്താ​ണ് ഫാം ​ടൂ​റി​സം പ​ദ്ധ​തി രൂ​പ​ക​ല്‍പ​ന ചെ​യ്ത​ത്. ടൂ​റി​സം സ​ര്‍ക്യൂ​ട്ടി​നാ​യി വ​ക​യി​രു​ത്തി​യ മൂ​ന്നു​ല​ക്ഷം രൂ​പ​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് ഫാം ​ടൂ​റി​സ​ത്തി​നു​ള്ള ഫ​ണ്ട് ക​ണ്ടെ​ത്തു​ക.

ഇ​തി​ന് മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്ത് ഫാം ​ടൂ​റി​സം വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി​യ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റോ​ബ​ര്‍ട്ട് ജോ​ര്‍ജി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ന്ദ​ര്‍ശ​നം ന​ട​ത്തി. ബ്ലോ​ക്കി​ലെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ കോ​ര്‍ത്തി​ണ​ക്കി സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍ഷി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

സി ​ഡി​റ്റു​മാ​യി ചേ​ര്‍ന്ന് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ വിഡി​യോ ത​യാ​റാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ. ടൂ​റി​സം ഡെ​വ​ല​പ്‌​മെ​ന്റ് സൊ​സൈ​റ്റി രൂ​പ​വ​ത്ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഫാം ​ടൂ​റി​സം വ​രു​ന്ന​തോ​ടെ വി​നോ​ദ സ​ഞ്ചാ​രമേ​ഖ​ല​ക്ക് പു​ത്ത​ന്‍ ഉ​ണ​ര്‍വു​ണ്ടാ​കു​മെ​ന്നും ക​ര്‍ഷ​ക​രു​ടെ വ​രു​മാ​നം വ​ര്‍ധി​ക്കു​മെ​ന്നും റോ​ബ​ര്‍ട്ട് ജോ​ര്‍ജ് പ​റ​ഞ്ഞു.

Related posts

ഭൂമി തരംമാറ്റം: 206162 അപേക്ഷകൾ തീർപ്പാക്കി; മിഷൻ മോഡിലുള്ള പ്രവർത്തനം ആറു മാസംകൂടി: മന്ത്രി കെ. രാജൻ

Aswathi Kottiyoor

കാർഷിക മേഖലയിലെ ആദ്യത്തെ ഗിന്നസ് റെജി ജോസഫിന്.

Aswathi Kottiyoor

സ്വാതന്ത്ര്യ ദിനാഘോഷം: പരേഡില്‍ 26 പ്ലാറ്റൂണുകള്‍

Aswathi Kottiyoor
WordPress Image Lightbox