24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നാളെ; കേന്ദ്ര വിരുദ്ധപരാമർശങ്ങൾ വായിക്കുമോ എന്നത് നിർണായകം –
Kerala Uncategorized

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നാളെ; കേന്ദ്ര വിരുദ്ധപരാമർശങ്ങൾ വായിക്കുമോ എന്നത് നിർണായകം –

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനപ്രസംഗത്തോടെ പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം നാളെ ആരംഭിക്കും. സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ പ്രസംഗത്തിലെ കേന്ദ്ര വിരുദ്ധപരാമർശങ്ങൾ ഗവർണർ വായിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. ഫെബ്രുവരി മൂന്നിനാണ് സംസ്ഥാനബജറ്റ്.

സംസ്ഥാന സർക്കാർ അയച്ച നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ അംഗീകാരം നൽകി. മാറ്റങ്ങൾ ഒന്നും നിർദേശിക്കാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗം അംഗീകരിച്ച് സംസ്ഥാന സർക്കാരിനെ തിരിച്ചയച്ചത്. സാമ്പത്തികമായി ഞെരുക്കം ഉണ്ടാക്കുന്ന കേന്ദ്രത്തിനെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനമുണ്ടെന്നാണ് സൂചന. ഇതും ഒഴിവാക്കാതെയാണ് ഗവർണർ തിരിച്ചയച്ചിരിക്കുന്നത്. മറ്റന്നാൾ രാവിലെ 9 മണിക്ക് നിയമസഭ ചേരുമ്പോൾ ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തും.കേന്ദ്ര വിമർശനങ്ങൾ പ്രസംഗത്തിൽ നിന്ന് അദ്ദേഹം ഒഴിവാക്കുമോ എന്ന് ഏവരും ഉറ്റ് നോക്കുന്നുണ്ട്.

Related posts

മണമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വിദ്യാഭ്യാസ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി, സമ്പൂര്‍ണ മദ്യനിരോധനവും

Aswathi Kottiyoor

2000 രൂപ നോട്ട്‌ കെഎസ്‌ആർടിസി സ്വീകരിക്കും

Aswathi Kottiyoor

അലക്ഷ്യമായി വാഹന പാർക്കിങ്ങ് – അപകടക്കെണിയായി ഇരിട്ടി ബസ്റ്റാന്റ് വൺവേ റോഡ്

Aswathi Kottiyoor
WordPress Image Lightbox