27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പൊലീസുകാർക്ക്‌ ഇനി ‘ഐ ആപ്‌സി’ൽ പരാതി പറയാം
Kerala

പൊലീസുകാർക്ക്‌ ഇനി ‘ഐ ആപ്‌സി’ൽ പരാതി പറയാം

പൊലീസുദ്യോഗസ്ഥർക്ക്‌ സർവീസ്‌ സംബന്ധമായ പരാതികൾ നൽകാൻ പ്രത്യേക സംവിധാനം. പൊലീസിന്റെ വെബ് അധിഷ്ഠിത ഫയലിങ്‌ സംവിധാനമായ ഐ ആപ്‌സിൽ (ഇന്റേണൽ അഡ്മിനിസ്ട്രേറ്റീവ് പ്രോസസിങ്‌ സിസ്റ്റം) പുതുതായി ചേർത്ത ഗ്രീവൻസസ് എന്ന മെനുവിലൂടെ പൊലീസ് ഉദ്യോഗസ്ഥർക്ക് തങ്ങളുടെ പരാതികൾ മേലുദ്യോഗസ്ഥർക്ക്‌ നൽകാം. ശമ്പളം, പെൻഷൻ, അച്ചടക്ക നടപടി, ശമ്പള നിർണയം, വായ്പകൾ, അവധി, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, സീനിയോറിറ്റി, സർവീസ് സംബന്ധമായ മറ്റു കാര്യങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ ഇതിലൂടെ നൽകാം. തുടർ നടപടികളെക്കുറിച്ചുള്ള വിവരങ്ങളും ഉടനടി അറിയാനാകും. പൊലീസുദ്യോഗസ്ഥർക്ക് നിലവിലുളള ഐ ആപ്‌സ്‌ അക്കൗണ്ട് ലോഗിൻ ചെയ്ത് പേഴ്സൺ മെനു ക്ലിക്‌ ചെയ്ത് ഗ്രീവൻസസ് സംവിധാനം ഉപയോഗിക്കാം.

ജില്ലാ പൊലീസ് ഓഫീസുകളിൽ മാനേജർമാർക്കും മറ്റു പൊലീസ് ഓഫീസുകളിൽ സമാന റാങ്കിലെ ഉദ്യോഗസ്ഥർക്കുമാണ്‌ ഗ്രീവൻസസ് സംവിധാനത്തിന്റെ മേൽനോട്ടച്ചുമതല.

Related posts

സംസ്ഥാനത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ *തൊഴിൽ വകുപ്പ് പരിശോധന തുടരുന്നു

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ലോകകപ്പിനെ വരവേൽക്കാൻ വൺ മില്യൺ ഗോൾ ക്യാമ്പയിൻ നവംബർ 20,21 തിയതികളിൽ

Aswathi Kottiyoor
WordPress Image Lightbox