പയ്യന്നൂർ: ടൗണിൽ വാഹനഗതാഗതം തടസപ്പെടുത്തിയതിന് ജ്വല്ലറി മാനേജർക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. കഴിഞ്ഞ ദിവസം പയ്യന്നൂരിൽ പ്രവർത്തനം തുടങ്ങിയ ജു ജു ഗോൾഡ് സ്വർണ്ണാഭരണശാലയുടെ മാനേജർക്കെതിരെയാണ് കേസെടുത്തത്. സിനിമ താരങ്ങൾ ഉൾപ്പെടെയുള്ളവരെ കൊണ്ടുവന്ന് ഉദ്ഘാടനം നിർവ്വഹിക്കുകയും , റോഡിൽ ഗതാഗതം തടസപ്പെടുത്തുകയും ചെയ്തിരുന്നു.ഇതിനിടെ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പയ്യന്നൂരിലെആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് ഉൾപ്പെടെ ഗതാഗത കുരുക്കിൽപ്പെട്ട സംഭവവുമുണ്ടായി. മെയിൻറോഡിൽ മണിക്കുറുകളോളം മാർഗതടസം സൃഷ്ടിച്ചതിനാണ് സ്വർണ്ണാഭരണശാലയുടെ മാനേജർ പഴയങ്ങാടി സ്വദേശി പി.വിനോദിനെതിരെ പയ്യന്നൂർ പോലീസ് റോഡിൽ മാർഗതടസം സൃഷ്ടിച്ചതിന് സ്വമേധയാ കേസെടുത്തത്.
- Home
- Uncategorized
- വാഹന ഗതാഗതം തടസപ്പെടുത്തിയതിന് ജ്വല്ലറി മാനേജർക്കെതിരെ കേസ്*