25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കലാകാരന്മാർക്കായി ജീവിതം സമർപ്പിച്ച ആബേലച്ചന്റെ 103-ാം ജന്മവാർഷികം
Kerala

കലാകാരന്മാർക്കായി ജീവിതം സമർപ്പിച്ച ആബേലച്ചന്റെ 103-ാം ജന്മവാർഷികം

കലാഭവൻ എന്ന വാക്ക് കേൾക്കാത്ത ഒരു മലയാളിയും കേരളക്കരയിൽ ഇല്ല. ശബ്ദാനുകരണ കലയെ മിമിക്സ് പരേഡ് എന്ന ശ്രദ്ധേയ കലാരൂപമാക്കി മാറ്റിയതിൽ നിർണായക പങ്കുവഹിച്ച അതിലൂടെ ഒട്ടേറെ കലാകാരൻമാരുടെ വളർച്ചക്ക് വഴിയൊരുക്കിയ ഫാ.ആബേൽ.
കൊച്ചിൻ കലാഭവന്റെ സ്ഥാപകൻ, പത്രപ്രവർത്തകൻ, ക്രിസ്തീയ ഭക്തിഗാന ശാഖക്ക് നിസ്തുല സംഭാവനകൾ നൽകിയ വ്യക്തി തുടങ്ങിയ നിലകളിലും അറിയപ്പെടുന്നു.

ഈശ്വരനെ തേടി ഞാൻ അലഞ്ഞൂ…..
താലത്തില്‍ വെള്ളം എടുത്തു…..
ഗാഗുല്‍ത്താ മലയില്‍ നിന്നും…..
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരണമേ…..
നട്ടുച്ച നേരത്ത് …… എന്നീ ഗാനങ്ങളുടെ രചയിതാവും യേശുദാസ്, സുജാത, ജയറാം, സിദ്ദിക്ക് – ലാൽ, ദിലീപ്, ഹരിശ്രീ അശോകൻ, നാദിർഷ, ഷാജോൺ, അൻസാർ, റഹ്മാൻ, നവാസ്, മനുരാജ്, തെസ്നി ഖാൻ, മൺ മറഞ്ഞ കലാഭവൻ മണി, സൈനുദ്ദീൻ, അബി ഇവരെല്ലാം മലയാളക്കരയിൽ വളർന്ന് ജനഹൃദയം കീഴടക്കിയത് കലാഭവനിലൂടെ ആയിരുന്നു. 1920 ജനുവരി 19 ന് എറണാകുളം ജില്ലയിലെ മുളക്കുളത്ത് പെരിയപ്പുറത്ത് മാത്തൻ വൈദ്യരുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ചു. മാത്യു എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. നന്നേ ചെറുപ്പത്തിലെ സാഹിത്യത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന മാത്യു സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ കവിതകൾ എഴുതിയിരുന്നു. ചങ്ങമ്പുഴയുടെയും കുമാരനാശാന്റേയും രചനകളോടായിരുന്നു കൂടുതൽ ആഭിമുഖ്യം.

20-ാം വയസിൽ സി.എം.ഐ. സന്യാസ സഭയിൽ വൈദികാർത്ഥിയായി ചേർന്നു. മാന്നാനം, തേവര, കൂനമ്മാവ് എന്നിവിടങ്ങളിലെ സി.എം.ഐ. ആശ്രമങ്ങളിൽ വൈദിക പഠനവും മംഗലാപുരത്ത് ഉന്നത പഠനവും പൂർത്തിയാക്കിയശേഷം 1951-ൽ സഭാവസ്ത്രം സ്വീകരിച്ചു. 1952-ൽ കോട്ടയത്ത് ദീപിക ദിനപത്രത്തിൽ ചേർന്നു. തൊട്ടടുത്ത വർഷം റോമിലേക്ക് പോയി. അവിടെനിന്നും ജേർണലിസം ആൻറ് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. 1957-1961 കാലയളവിൽ ദീപിക ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചു. 1961 മുതൽ 1965 വരെ കോഴിക്കോട് ദേവഗിരി കോളേജ് ആധ്യാപകനായിരുന്നു. ആബേലച്ചന്റെ പ്രതിഭ തിരിച്ചറിഞ്ഞ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിലിൻ്റെ നിർദ്ദേശപ്രകാരം സീറോ മലബാര്‍ സഭയുടെ ആരാധനാക്രമവും ഗാനങ്ങളും സുറിയാനിയില്‍ നിന്നും മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി. എറണാകുളം അതിമെത്രാസന മന്ദിരത്തോടനുബന്ധിച്ചുള്ള ചെറിയ മുറിയിൽ ലളിതമായ രീതിയിൽ തുടങ്ങിയ സ്ഥാപനമാണ് പിൽക്കാലത്ത് കലാഭവൻ എന്ന വൻ പ്രസ്ഥാനമായി മാറിയത്. ആ കാലഘട്ടത്തിൽ വ്യക്തിഗത ഇനമായി അവതരിപ്പിച്ചിരുന്ന മിമിക്രി, കലാഭവന്റെ ഗാനമേളകൾക്കിടയിലും പരീക്ഷിച്ചിരുന്നു. ഏതാനും കലാകാരൻമാരെ ഒന്നിച്ച് അണിനിരത്തി മിമിക്സ് പരേഡ് എന്ന കലാരൂപത്തിന് തുടക്കം കുറിച്ചത് ആബേലച്ചനാണ്.
നടനും സംവിധായകനും നിർമാതാവുമായ ലാൽ, സംവിധായകൻ സിദ്ദിഖ്, ജയറാം, വർക്കിയച്ചൻ പേട്ട തുടങ്ങിയവരായിരുന്നു ആദ്യകാല മിമിക്സ് പരേഡ് സംഘത്തിലുണ്ടായിരുന്നത്. പിൽക്കാലത്ത് ഇവരുടെ പാത പിന്തുടർന്ന് ഒട്ടേറെ കാലാകാരൻമാർ കലാഭവനിലും അതുവഴി മലയാള സിനിമയിലുമെത്തി. കലാഭവനെ പിന്തുടർന്ന് എറണാകുളം നോർത്തിൽ കൂടുതൽ മിമിക്സ് പരേഡ് സംഘങ്ങൾ പ്രവർത്തനമാരംഭിച്ചു. കേരളത്തിൽ അങ്ങോളമിങ്ങോളം അലയടിച്ച മിമിക്സ് പരേഡ് തരംഗത്തിന്റെ തുടക്കമായിരുന്നു അത്. 1969 ൽ കൊച്ചിയിൽ കലാഭവൻ സ്റ്റുഡിയോ സ്ഥാപിച്ചു. ഉപകരണസംഗീതവും ശാസ്ത്രീയസംഗീതവും നൃത്തവുമുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ കലാഭവന്റെ കുടക്കീഴില്‍ ആരംഭിച്ചതോടെ നിരവധി വിദ്യാർത്ഥികൾ കേരളത്തിനു പുറത്തു നിന്നും പരിശീലനങ്ങൾക്കായെത്തി. വിദേശ രാജ്യങ്ങളിലും കലാഭവന്റെ ഖ്യാതിയെത്തിയതോടെ യൂറോപ്പിൽനിന്നും ഗൾഫ് രാജ്യങ്ങളിൽനിന്നും ബുക്കിംഗുകൾ പ്രവഹിച്ചപ്പോൾ ആബേലച്ചനും കലാകാരൻമാർക്കും വിശ്രമമില്ലാതായി. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആബേലച്ചന്റെ നേതൃത്വത്തിലുള്ള കാലാഭവൻ സംഘത്തെ മലയാളികൾ നിറമനസോടെ വരവേറ്റു. 2001 ഒക്ടോബർ 27-ന് അന്തരിച്ചു.
വായനക്കൂട്ടം (കലാഗ്രാമം ബുക്ക്‌ ക്ലബ്ബ് )

Related posts

മട്ടന്നൂർ നഗരസഭ പൊതുതിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം 7 ന്

Aswathi Kottiyoor

സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി: വ്യാഴാഴ്ച മുതല്‍ പുതിയ ഇളവുകള്‍

Aswathi Kottiyoor

കണ്ണൂർ ജില്ലാ ആസ്പത്രിയിൽ പുതിയ തസ്‌തികകൾ

Aswathi Kottiyoor
WordPress Image Lightbox