22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേരളത്തിൽ 245 ദിവസംകൊണ്ട് 1.20 ലക്ഷം സംരംഭം തുടങ്ങി: മന്ത്രി പി രാജീവ്‌
Kerala

കേരളത്തിൽ 245 ദിവസംകൊണ്ട് 1.20 ലക്ഷം സംരംഭം തുടങ്ങി: മന്ത്രി പി രാജീവ്‌

കേരളത്തിൽ 245 ദിവസം കൊണ്ട് 1. 20 ലക്ഷം സംരംഭങ്ങൾ തുടങ്ങിയെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഹരിപ്പാട് എസ് കെ ഡയഗ്നോസ്‌റ്റിക് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിൽ 24 ശതമാനം ഭക്ഷണമേഖലയിലും 16 ശതമാനം വസ്‌ത്രമേഖലയിലുമാണ്‌. ഇവിടങ്ങളിലാണ്‌ കൂടുതൽ സംരംഭം. 38 ശതമാനം സ്‌ത്രീസംരംഭകരാണ്‌. ആകെ 7600 കോടിയുടെ നിക്ഷേപം ഉണ്ടായി.

50 കോടി വരെ നിക്ഷേപമുള്ള സംരംഭത്തിന് ഉടൻ അനുമതി നൽകണം. മൂന്നു വർഷം വരെ ലൈസൻസില്ലാതെ പ്രവർത്തിക്കാം. സംരംഭം ആരംഭിക്കാൻ രേഖയുമായെത്തുന്ന സംരംഭകനോട് അടുത്ത രേഖയെവിടെയെന്ന ചോദ്യം പാടില്ല. അപേക്ഷയിൽ 15 ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കിലോ വീഴ്‌ച വരുത്തിയാലോ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാമെന്ന നിയമം സഭ പാസാക്കിയിട്ടുണ്ട്. 15 ദിവസത്തിനകം തീരുമാനം ഉണ്ടായില്ലെങ്കിൽ ഉദ്യാഗസ്ഥൻ 250 രൂപ പിഴ അടയ്‌ക്കണം. 10,000 രൂപ വരെ പിഴ ഈടാക്കാം. വീഴ്‌ചവരുത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കുന്ന നിയമം പാസാക്കിയ ആദ്യ സംസ്ഥാനം കേരളമാണെന്നും രാജീവ് പറഞ്ഞു.

യോഗത്തിൽ രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി. കേരള ബാങ്ക് ഡയറക്‌ടർ എം സത്യപാലൻ, അഡ്വ. എം ലിജു, എൻ സോമൻ, ജി കാർത്തികേയൻ, റാഫി പാങ്ങോട്, കാർത്തികേയൻ, പി എസ് നോബിൾ, കെ എസ് ശിവകുമാർ, ആർ ജയൻ, കെ എസ് കൃഷ്‌ണകുമാർ എന്നിവർ സംസാരിച്ചു. എംഡി എസ് സനൽകുമാർ സ്വാഗതം പറഞ്ഞു.

Related posts

ഇന്ദിരാഗാന്ധിയുടെ 38ാം രക്തസാക്ഷിത്വ ദിനാചാരണവും സതീശൻ പാച്ചേനി സ്മരണാഞ്ജലിയും സംഘടിപ്പിച്ചു

Aswathi Kottiyoor

പരമ്പരാഗത വ്യവസായ മേഖലയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൈത്താങ്ങാവും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

ആശുപത്രികളിലെ മരുന്നുക്ഷാമം: കൂടുതൽ മരുന്നു നൽകാൻ അനുമതി

Aswathi Kottiyoor
WordPress Image Lightbox