26.5 C
Iritty, IN
June 30, 2024
  • Home
  • Kerala
  • ഹരിതമിത്രം സ്‌മാർട്ട്‌ ഗാർബേജ്‌ ആപ്പിൽ 40 ലക്ഷം വീടുകൾ
Kerala

ഹരിതമിത്രം സ്‌മാർട്ട്‌ ഗാർബേജ്‌ ആപ്പിൽ 40 ലക്ഷം വീടുകൾ

മാലിന്യശേഖരണത്തിന്‌ ശുചിത്വമിഷൻ നടപ്പാക്കിയ ഹരിതമിത്രം സ്‌മാർട്ട്‌ ഗാർബേജ്‌ ആപ്പിൽ സംസ്ഥാനത്ത്‌ ഇതുവരെ എൻറോൾ ചെയ്‌തത്‌ 40 ലക്ഷം ഗുണഭോക്താക്കൾ. വീടുകളിലും സ്ഥാപനങ്ങളിലും ക്യുആർ കോഡ്‌ സ്ഥാപിച്ച്‌ മാലിന്യശേഖരണവും യൂസർ ഫീ ഈടാക്കലും കാര്യക്ഷമമാക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടമായാണ്‌ വിവിധ തദ്ദേശസ്ഥാപനങ്ങൾ ഗുണഭോക്താക്കളെ ചേർത്തത്‌.
കെൽട്രോൺ സജ്ജമാക്കിയ ആപ്പിൽ ഹരിതകർമസേന വഴിയാണ്‌ എൻറോൾമെന്റ്‌ നടത്തുന്നത്‌. രണ്ടാംഘട്ടമായി 30 ലക്ഷം ഗുണഭോക്താക്കളെ എൻറോൾ ചെയ്യും. ഇത്‌ അടുത്തമാസം തുടങ്ങും. സംസ്ഥാനത്തെ 375 തദ്ദേശസ്ഥാപനങ്ങളിലെ വീടുകളെയും സ്ഥാപനങ്ങളെയും മൊബൈൽ ആപ്പിൽ എൻറോൾ ചെയ്‌ത്‌ ക്യുആർ കോഡ്‌ പതിക്കുന്ന പദ്ധതി കഴിഞ്ഞ മേയിലാണ്‌ തുടങ്ങിയത്‌. 313 പഞ്ചായത്തുകളും 58 നഗരസഭകളും നാല്‌ കോർപറേഷനുമാണ്‌ ഇതിൽ ഉൾപ്പെട്ടത്‌. പകുതിയിലേറെ തദ്ദേശസ്ഥാപനങ്ങളിൽ ക്യുആർ കോഡ്‌ ഉപയോഗിച്ചുള്ള യൂസർ ഫീ ഈടാക്കലും മാലിന്യശേഖരണവും നടക്കുന്നതായി ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടർ കെ ടി ബാലഭാസ്‌കരൻ പറഞ്ഞു. മൂന്നുഘട്ടമായി സംസ്ഥാനത്തെ മുഴുവൻ വീടുകളും സ്ഥാപനങ്ങളും ആപ്പിനുകീഴിലാകും. ഫെബ്രുവരി നാലുമുതൽ ആറുവരെ കൊച്ചിയിൽ നടക്കുന്ന മാലിന്യസംസ്‌കരണ കോൺക്ലേവിൽ മൂന്നാംഘട്ടം ഉദ്‌ഘാടനം ചെയ്യും. 350 തദ്ദേശസ്ഥാപനങ്ങളിലെ 30 ലക്ഷം ഗുണഭോക്താക്കളെയാണ്‌ എൻറോൾ ചെയ്യുക. ആകെയുള്ള 1.10 കോടിയോളം ഗുണഭോക്താക്കൾ മൂന്നാംഘട്ടം പൂർത്തിയാകുന്നതോടെ പദ്ധതിക്കു കീഴിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

ട്രാക്ക് അറ്റകുറ്റപ്പണി: ശനിയാഴ്ച കണ്ണൂര്‍-ആലപ്പുഴ എക്സ്പ്രസ് വടകര വരെ

Aswathi Kottiyoor

മ​ഴ​യു​ടെ പൂ​ര​മി​ല്ലെ​ങ്കി​ൽ വെ​ള്ളി​യാ​ഴ്ച തൃ​ശൂ​രി​ൽ വെ​ടി​ക്കെ​ട്ട്

Aswathi Kottiyoor

ഉമ്മൻചാണ്ടിയുടെ നിര്യാണം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു

Aswathi Kottiyoor
WordPress Image Lightbox