22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ചിൽഡ്രൻസ് ഫെസ്റ്റിൽ അടുത്ത വർഷം മുതൽ മുഴുവൻ എൻജിഒ ഹോമുകളേയും പങ്കെടുപ്പിക്കും: മന്ത്രി വീണാ ജോർജ്
Kerala

ചിൽഡ്രൻസ് ഫെസ്റ്റിൽ അടുത്ത വർഷം മുതൽ മുഴുവൻ എൻജിഒ ഹോമുകളേയും പങ്കെടുപ്പിക്കും: മന്ത്രി വീണാ ജോർജ്

സർക്കാർ ഹോമുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന സ്റ്റേറ്റ് ചിൽഡ്രൻസ് ഫെസ്‌റ്റിൽ അടുത്ത വർഷം മുതൽ സംസ്ഥാനത്തെ മുഴുവൻ എൻജിഒ ഹോമുകളിലേയും കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വനിത ശിശുവികസന വകുപ്പിന്റെ ഒരു വർഷത്തെ പ്രധാന പദ്ധതികളിൽ ഒന്നാണ് ചിൽഡ്രൻസ് ഫെസ്റ്റ്. കുട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നതാണ് ഇത്തരം കലോത്സവങ്ങൾ. അവരുടെ ആവിഷ്‌ക്കാരത്തിനും വ്യക്തിത്വ വികസനത്തിനും ഇത് സഹായിക്കും. സംസ്ഥാനത്തെ 16 ഗവ. ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളേയും തിരുവനന്തപുരം ജില്ലയിലെ എൻജിഒ ഹോമുകളിലെ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ടാണ് ഇത്തവണത്തെ ഫെസ്റ്റ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. വർണച്ചിറകുകൾ സ്റ്റേറ്റ് ചിൽഡ്രൻസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സർക്കാർ ചിൽഡ്രൻസ് ഹോമുകളിൽ കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനായി വനിത ശിശുവികസന വകുപ്പ് വലിയ ഇടപെടലുകളാണ് നടത്തുന്നത്. കുട്ടികളുടെ മികച്ച വിദ്യാഭ്യാസത്തിന് എഡ്യൂക്കേറ്റർ, കലാ കായിക പ്രവർത്തനങ്ങൾ, യോഗ എന്നിവയ്ക്കായി പരിശീലകർ എന്നിവരുണ്ട്. ഇതുകൂടാതെ സ്ഥലസൗകര്യങ്ങളുള്ള എല്ലാ സർക്കാർ ഹോമുകളിലും കളിക്കളങ്ങൾ നിർമ്മിക്കുന്നതാണ്. ഹോമുകളെ ശിശു സൗഹൃദമാക്കി മിഷൻ അടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കും. ഓരോ കുഞ്ഞുങ്ങളേയും നെഞ്ചിൽ ചേർത്തുവയ്ക്കുന്ന സ്‌നേഹവും കരുതലും എല്ലാവർക്കുമുണ്ടായിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി

Related posts

മികച്ച ജില്ലാ കളക്ടർ എ. ഗീത; മികച്ച കളക്ട്രേറ്റ് വയനാട്

Aswathi Kottiyoor

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

Aswathi Kottiyoor

കോ​വി​ഡ് കൂ​ടു​ന്നു, കു​ട്ടി​ക​ളെ പൊ​തു​സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​ക​രു​ത്: മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox