28.8 C
Iritty, IN
July 2, 2024
  • Home
  • Kerala
  • ബിടെക്‌ എംടെക്‌ ഇനിഐടിഐയുടെ ഉയർന്ന യോഗ്യതയല്ല
Kerala

ബിടെക്‌ എംടെക്‌ ഇനിഐടിഐയുടെ ഉയർന്ന യോഗ്യതയല്ല

ഐടിഐ അടിസ്ഥാന യോഗ്യതയായി നിഷ്‌കർഷിച്ചിട്ടുള്ള തസ്‌തികളിലേക്ക്‌ ഇനി ബി ടെക്‌, എം ടെക്‌ ബിരുദക്കാർക്ക്‌ അപേക്ഷിക്കാനാവില്ല. ഐടിഐ കോഴ്‌സിനെ ബി ടെക്‌, ഡിപ്ലോമ കോഴ്‌സുകളായി തുല്യതപ്പെടുത്താനോ ഐടിഐയുടെ ഉയർന്ന യോഗ്യതയായി ബി ടെക്‌, എം ടെക്‌ കോഴ്‌സുകളെ പരിഗണിക്കാനോ ആവില്ലെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. ഐടിഐകളിൽ പഠിച്ചിറങ്ങുന്ന വിദ്യാർഥികളുടെ നീർഘകാല ആവശ്യമാണ്‌ സർക്കാർ സാധ്യമാക്കിയത്‌.

കേരളത്തിൽ വിവിധ ട്രേഡിൽ ഐടിഐ കോഴ്‌സുകൾ നടത്തുന്നത്‌ ഇൻഡസ്‌ട്രിയൽ ട്രെയ്‌നിങ്‌ വകുപ്പാണ്‌. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയ്‌നിങ്‌ ആണ്‌ സർട്ടിഫിക്കറ്റ്‌ നൽകുന്നത്‌. പഠനത്തിലും പഠനരീതിയിലും ഐടിഐ വിദ്യാഭ്യാസവും എൻജിനിയറിങ്‌/ ഡിപ്ലോമ കോഴ്‌സുകളും തമ്മിലുണ്ട്‌. വ്യവസായ ശാലകൾക്ക്‌ ആവശ്യമായ വിദഗ്‌ധ തൊഴിലാളികളെ രൂപപ്പെടുത്താൻ ‘നൈപുണ്യം വർധിപ്പിക്കുന്ന കരിക്കുലമാണ്‌ ഐടിഐയിലേത്‌. എൻജിനിയറിങ്‌, ഡിപ്ലോമ വിദ്യാഭ്യാസത്തിൽ നൈപുണ്യത്തേക്കാൾ അക്കാദമിക്‌ മേഖലയ്‌ക്കാണ്‌ പ്രധാനം. എൻജിനിയറിങ്‌ കോഴ്‌സുകളെ ഐടിഐ/എൻഎസി, എൻടിസി ട്രേഡ്‌ സർട്ടിഫിക്കറ്റുകളുമായി തുല്യതപ്പെടുത്താൻ സാധിക്കില്ലെന്ന ഡയറക്ടർ ജനറൽ ഓഫ്‌ ട്രെയ്‌നിങ്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

Related posts

സ്വര്‍ണവില ഈ മാസത്തെ താഴ്ന്ന നിലയിൽ

Aswathi Kottiyoor

അനധികൃത അവധി; ഒൗദാര്യ പെൻഷൻ വേണ്ടെന്ന് ധനവകുപ്പ്.

Aswathi Kottiyoor

നിപ-പ്രതിരോധം പ്രധാനം: ആരോഗ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox