26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ജനുവരി 30 മഹാത്മജി രക്തസാക്ഷിത്വ ദിനം ദേശീയോദ്ഗ്രഥന സംഗമമായി ആചരിക്കും:കോൺഗ്രസ്
Kerala Uncategorized

ജനുവരി 30 മഹാത്മജി രക്തസാക്ഷിത്വ ദിനം ദേശീയോദ്ഗ്രഥന സംഗമമായി ആചരിക്കും:കോൺഗ്രസ്

ഇന്ത്യയെ ഒന്നിപ്പിക്കുന്നതിന്നും വേണ്ടിയും വർഗ്ഗീയതക്കും, വിഘടനവാദത്തിനുമെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന 3500 കിലോമീറ്റർ 152 ദിവസം നീണ്ട നിന്ന ഭാരത് ജോഡോ പദയാത്രയുടെ സമാപനം കാശ്മീരിൽ നടക്കുന്ന ജനുവരി 30ന് മഹാത്മജി രക്തസാക്ഷിത്വ ദിനത്തിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ആഹ്വാനം അനുസരിച്ച് ജില്ലയിലെ മുഴുവൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകുന്നേരം 5 മണിക്ക് മണ്ഡലം കേന്ദ്രങ്ങളിൽ ദേശീയോദ്ഗ്രഥന സംഗമം സംഘടിപ്പിക്കുവാൻ ഡിസിസി നേതൃത്വ യോഗം തീരുമാനിച്ചു . കോൺഗ്രസിൻറെ 138 ആം ജന്മദിനത്തോടനുബന്ധിച്ച് കെ പി സി സി തീരുമാനിച്ച 138 ചാലഞ്ച് മുഴുവൻ ബൂത്ത് തലങ്ങളിലും വിജയിപ്പിക്കുവാനും ,അയിത്തത്തിനെതിരെയും , സാമൂഹിക പരിഷ്കരണത്തിന് വേണ്ടിയും മഹാത്മജി ആഹ്വാനം ചെയ്ത വൈക്കം സത്യാഗ്രഹ സമരത്തിന്റെ 100 ആം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. വില കയറ്റത്തിനെതിരെയും ,തൊഴിലില്ലായ്മക്കെതിരെയും ,പിൻവാതിൽ നിയമനത്തിനെതിരെ , പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയും ,സർക്കാർ ഭൂമി കയ്യേറി സ്വകാര്യവ്യക്തികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ നൽകുന്ന കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ നയങ്ങൾക്കെതിരെയും മെയ് 4 ന് നടക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധത്തിന് കണ്ണൂർ ജില്ലയിൽ നിന്നും പരമാവധി പ്രവർത്തകരെ പങ്കെടുപ്പിച്ച് വിജയിപ്പിക്കുന്നതിനും നേതൃത്വ കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷൻ
ഡി സി സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. നേതൃത്വകൺവെൻഷൻ കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.കെ. ജയന്ത് ഉൽഘാടനം ചെയ്തു. കെ.പി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ. സോണി സെബാസ്റ്റ്യൻ, അഡ്വ പി.എം നിയാസ്, കെ.കെ അബ്രഹാം, കെ.പി സി സി മുൻ ജനറൽ സെക്രട്ടറി വി എ നാരായണൻ, യു ഡി എഫ് ചെയർമാൻ പിടി മാത്യു, പ്രൊഫ.ഏഡി മുസ്തഫ ,കെ.സി മുഹമ്മദ് ഫൈസൽ, എം നാരായണൻകുട്ടി ,കെ .സി വിജയൻ , മുഹമ്മദ് ബ്ലാത്തൂർ, എൻ.പി ശ്രീധരൻ തുടങിയവർ സംസാരിച്ചു.

Related posts

ഇലക്ട്രിക് ബസിൽ വമ്പൻ പ്ലാനുകളുണ്ട്; കെഎസ്ആര്‍ടിസിക്ക് 60 ബസ്‌ വാങ്ങിനൽകിയത് നഗരസഭ; 20 എണ്ണം ഉടൻ വാങ്ങും; ആര്യ രാജേന്ദ്രൻ

Aswathi Kottiyoor

ലഹരി ‘കുക്കിങ്’: യുവതികളെ വീഴ്ത്താൻ തന്ത്രം; അടിവസ്ത്രത്തിലൊളിപ്പിച്ച് വിതരണം.

Aswathi Kottiyoor

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് പരിശോധന; 1500 ലിറ്റർ വാഷും 105 ലിറ്റർ ചാരായവും പിടികൂടി

Aswathi Kottiyoor
WordPress Image Lightbox