• Home
  • Kerala
  • പച്ചരി തിന്ന് വിശപ്പടക്കണമെന്ന്‌ കേന്ദ്രം ; റേഷൻ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു
Kerala

പച്ചരി തിന്ന് വിശപ്പടക്കണമെന്ന്‌ കേന്ദ്രം ; റേഷൻ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു

കേരളത്തിന്‌ പുഴുക്കലരി നൽകാതെ കേന്ദ്രസർക്കാർ ക്രൂരത തുടരുന്നു. മൂന്നു മാസമായി കേരളത്തിന്‌ നൽകുന്ന റേഷൻ വിഹിതത്തിന്റെ 80 ശതമാനവും പച്ചരിയാണ്‌. പുഴുക്കലരി കിട്ടാഞ്ഞതിനാൽ റേഷൻ വാങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. സെപ്‌തംബറിൽ 90 ശതമാനം പേരും റേഷൻ വാങ്ങിയപ്പോൾ ഡിസംബറിൽ 60 ശതമാനമായി.

സംസ്ഥാനത്തിന്‌ മാസം ആകെ 51,710 ടൺ അരിയാണ്‌ ആവശ്യം. നേരത്തെ 70 ശതമാനം പുഴുക്കലരിയും 30 ശതമാനം പച്ചരിയും ലഭിച്ചിരുന്നു. ഭക്ഷ്യഭദ്രതാ നിയമപ്രകാരം അന്ത്യോദയ (എഎവൈ) കാർഡുകാർക്ക്‌ 35 കി.ഗ്രാം ഭക്ഷ്യധാന്യവും മുൻഗണനാ വിഭാഗത്തിലെ (പിഎച്ച്‌എച്ച്‌) ഓരോ അംഗത്തിനും അഞ്ച്‌ കി.ഗ്രാം ഭക്ഷ്യധാന്യവും അവകാശമാണ്‌. എന്നാൽ, കേരളത്തിൽ പച്ചരികൊണ്ട്‌ വിശപ്പടക്കേണ്ട അവസ്ഥയാണ്‌. എഎവൈ വിഭാഗത്തിന്‌ 10 കി.ഗ്രാം അരിപോലും നൽകാനാവുന്നില്ല. പിഎച്ച്‌എച്ച്‌ കാർഡുടമകൾക്ക്‌ ഒരു കി.ഗ്രാം അരിയാണ്‌ നൽകുന്നത്‌. അതും ലഭ്യതക്കനുസരിച്ച്‌ മാത്രം. നീല, വെള്ള കാർഡുകാർക്ക് പേരിനുപോലും പുഴുക്കലരിയില്ല.

ഭക്ഷ്യസുരക്ഷാ പദ്ധതിപ്രകാരം 2024നകം ഫോർട്ടിഫൈഡ്‌ അരി (സമ്പുഷ്ടീകരിച്ച അരി) നിർബന്ധമാക്കണമെന്നാണ്‌ കേന്ദ്രസർക്കാർ നിർദേശം. ഇതിന്റെ ഭാഗമായാണ്‌ പുഴുക്കലരി വിഹിതം തടയുന്നതെന്ന ആക്ഷേപം ശക്തമാണ്‌.

Related posts

സിൽവർ ലൈൻ പഠനങ്ങൾ പൂർത്തിയാകുന്നു

Aswathi Kottiyoor

പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങൾ പഠിപ്പിക്കാൻ ഹരിത പാഠശാലകളുമായി ഹരിത കേരളം മിഷൻ

Aswathi Kottiyoor

ഉത്തരാഖണ്ഡ് കൊലപാതകം: റിസോര്‍ട്ട് പൊളിച്ചത് ആസൂത്രിതമെന്ന് ആരോപണം, അന്ത്യകര്‍മം നടത്താതെ കുടുംബം.

Aswathi Kottiyoor
WordPress Image Lightbox