24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നോര്‍ക്ക റൂട്‌സ് സാന്ത്വന അദാലത്ത് 3 ജില്ലയില്‍
Kerala

നോര്‍ക്ക റൂട്‌സ് സാന്ത്വന അദാലത്ത് 3 ജില്ലയില്‍

തിരിച്ചെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്‌സ് വഴി നടപ്പാക്കിവരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയായ സാന്ത്വനയുടെ അദാലത്ത് മൂന്നു ജില്ലകളിലായി സംഘടിപ്പിക്കുന്നു. എറണാകുളത്തും കോട്ടയത്തും ജില്ലാ അദാലത്തും തൃശൂർ ജില്ലയിൽ ചാവക്കാട്, തൃശൂർ താലൂക്കുകളിലുമാണ് അദാലത്ത് നടത്തുക. എറണാകുളത്ത് 21നും കോട്ടയത്ത് 28നും തൃശൂർ, ചാവക്കാട് താലൂക്കുകൾക്കായുള്ള അദാലത്ത് 25നുമാണ്. എറണാകുളം അദാലത്ത് എംജി റോഡ് മെട്രോ സ്റ്റേഷന്റെ ആറാംനിലയിലുള്ള നോർക്ക റീജണൽ ഓഫീസിൽ നടക്കും. തൃശൂരിലും കോട്ടയത്തും കലക്‌ടറേറ്റ് കോൺഫറൻസ് ഹാളുകളായിരിക്കും വേദികൾ.

ചികിത്സാസഹായം, മകളുടെ വിവാഹത്തിന് ധനസഹായം, മരിച്ച പ്രവാസിയുടെ ആശ്രിതർക്കുള്ള ധനസഹായം എന്നിവ പദ്ധതിപ്രകാരം ലഭിക്കും. മരണാനന്തര സഹായമായി ആശ്രിതർക്ക് പരമാവധി ഒരുലക്ഷം രൂപവരെയും ചികിത്സാസഹായമായി പരമാവധി 50,000 രൂപയും വിവാഹ ധനസഹായമായി 15,000 രൂപയും അംഗപരിമിത ഉപകരണങ്ങൾക്ക് 10,000 രൂപയും ലഭ്യമാണ്. രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലി ചെയ്ത് നാട്ടിൽ മടങ്ങിയെത്തിയ പ്രവാസികൾക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 1800 425 3939 (ഇന്ത്യയിൽനിന്ന്‌) +91-8802 012 345 (വിദേശത്തുനിന്ന്‌, മിസ്‌ഡ്‌ കോൾ സർവീസ്). www.norkaroots.org വഴിയും അപേക്ഷ സമർപ്പിക്കാം.

Related posts

കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

Aswathi Kottiyoor

കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കാൻ സ്‌കൂളിൽ അധ്യാപകനെ ചുമതലപ്പെടുത്തും: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

*എൽദോസിനെതിരെ വധശ്രമക്കുറ്റം കൂടി; നടപടി യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ.

Aswathi Kottiyoor
WordPress Image Lightbox