24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഗുണ്ടാബന്ധം വഴി സ്വത്ത്: 30 പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ വിജിലൻസ് അന്വേഷണം
Kerala

ഗുണ്ടാബന്ധം വഴി സ്വത്ത്: 30 പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ വിജിലൻസ് അന്വേഷണം

ഗുണ്ടകളുമായുള്ള ബന്ധത്തിലൂടെ അവിഹിതസ്വത്തു സമ്പാദിച്ച മുപ്പതിലേറെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തും. സബ് ഇൻസ്പെക്ടർ, ഇൻസ്പെക്ടർ, ഡിവൈഎസ്പി റാങ്കിലുള്ളവരാണ് ഇവർ. മണ്ണ് –മണൽ മാഫിയ ബന്ധം, അഴിമതി, സിവിൽ കേസുകളിലെ മധ്യസ്ഥത എന്നിവ വഴി അവിഹിതമായി പണം നേടിയവരും അന്വേഷണപ്പട്ടികയിലുണ്ട്. ഗുണ്ടാബന്ധത്തിൽ പ്രതിഛായ നഷ്ടപ്പെട്ട പൊലീസിന്റെ മുഖം മിനുക്കാൻ നൂറിലേറെ എസ്എച്ച്ഒമാരെ മാറ്റി സ്റ്റേഷൻ ചുമതല എസ്ഐമാർക്ക് നൽകാനും നീക്കം തുടങ്ങി.

വരവിൽകവിഞ്ഞു സ്വത്ത് സമ്പാദിച്ചെന്നു വിജിലൻസിന്റെ ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയവർക്കെതിരെയാണ് അന്വേഷണം തുടങ്ങിയതെന്നു വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം പറഞ്ഞു. ഇവരിലേറെയും ഡിവൈഎസ്പിമാരാണ്. ഇവരുടെ 10 വർഷത്തെ ബാങ്ക് അക്കൗണ്ടുകളും ആദായനികുതി രേഖകളും പരിശോധിക്കുന്നുണ്ട്. അടുത്ത ബന്ധുക്കളുടെയും ബെനാമികൾ എന്നു സംശയിക്കുന്നവരുടെയും സ്വത്തുവിവരം അന്വേഷിക്കുന്നുണ്ട്.

ഇൻസ്പെക്ടർമാർക്കു നൽകിയ സ്റ്റേഷൻചുമതല തിരിച്ചെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി മുൻപു പറഞ്ഞെങ്കിലും ജോലിഭാരം കുറഞ്ഞ നൂറിലേറെ ഇടത്ത് സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി ഇൻസ്പെക്ടർമാരെ ഒഴിവാക്കി എസ്ഐമാരെ നിയമിക്കാനാണു നീക്കം. ജോലി കുറവായ സി കാറ്റഗറി സ്റ്റേഷനുകളിൽ എസ്ഐമാരെ നിയമിക്കാമെന്നും ഇൻസ്പെക്ടർമാരെ സ്പെഷൽ യൂണിറ്റുകളിൽ നിയമിക്കാമെന്നും റേഞ്ച് ഐജിമാർ നിർദേശിച്ചതിനെത്തുടർന്നു കെ.പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള എഡിജിപിമാരുടെ സമിതി ശുപാർശ ചെയ്തിരുന്നു. ഓഫിസേഴ്സ് അസോസിയേഷൻ ഇടപെട്ടതോടെ അതു മുന്നോട്ടുപോയില്ല.

Related posts

പെട്രോളിനേക്കാൾ മലിനീകരണമുണ്ടാക്കുമോ വൈദ്യുത വാഹനങ്ങള്‍? എന്താണു സത്യം?.

Aswathi Kottiyoor

അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണവും പ്രതിഷ്ഠാദിനവും

Aswathi Kottiyoor

സർക്കാരിന്റെ രണ്ടാം വാർഷികം: സമാപന സമ്മേളനം മേയ് 20ന് ; മുഖ്യമന്ത്രി ഉദ്ഘാടനം

Aswathi Kottiyoor
WordPress Image Lightbox