24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനി: ആപ്പിളിനെ മറികടന്ന് ആമസോൺ, ഇന്ത്യയിൽ നിന്ന് ഒന്നുമാത്രം
Kerala

ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനി: ആപ്പിളിനെ മറികടന്ന് ആമസോൺ, ഇന്ത്യയിൽ നിന്ന് ഒന്നുമാത്രം

ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനിയായി ആമസോൺ. ആപ്പിളിനെ മറികടന്നാണ് ആമസോണിന്റെ നേട്ടം. . ഇന്ത്യയിൽ നിന്നും ടാറ്റ ഗ്രൂപ്പ് മാത്രമാണ് ആദ്യ 100 കമ്പനികളുടെ ലിസ്റ്റിൽ ഇടംപിടിച്ചത്. ആപ്പിളിന്റെ ബ്രാൻഡ് മുല്യം 355 ബില്യൺ ഡോളറിൽ നിന്നും 297.5 ​ബില്യണിലേക്ക് ഇടിഞ്ഞതോടെയാണ് ആമസോൺ നേട്ടം കൈവരിച്ചത്.

48 ടെക് കമ്പനികളാണ് റാങ്കിങ്ങിൽ ഇടംപിടിച്ചത്. സ്നാപ്ചാറ്റും, ട്വിറ്ററും പുതിയ റാങ്കിങ്ങിൽ താഴോട്ട് ഇറങ്ങിയിട്ടുണ്ട്. ആമസോൺ, ആപ്പിൾ, ഗൂഗ്ൾ, മൈക്രോസോഫ്റ്റ്, വാൾമാർട്ട്, സാംസങ്, ഐ.സി.ബി.സി, വെരിസോൺ, ടെസ്ല എന്നിവരാണ് പട്ടികയിൽ ആദ്യ പത്തിൽ ഇടംപിടിച്ചത്.

ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‍ല, ബി.വൈ.ഡി എന്നിവക്കൊപ്പം ഇൻസ്റ്റഗ്രാമും ലിങ്ക്ഡ്ഇന്നും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. ഇന്ത്യയിൽ നിന്നും ടാറ്റ മോട്ടോഴ്സ് മാത്രമാണ് ആദ്യ 100ൽ ഇടംപിടിച്ചത്. എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇ​ൻഫോസിസ് റാങ്കിങ്ങിൽ 150ാം സ്ഥാനത്തേക്ക് ഉയർന്നു.

Related posts

അടുത്ത ഗാന്ധിജയന്തിക്കുമുമ്പ്‌ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിമുക്തി ക്ലബ്ബുകൾ

Aswathi Kottiyoor

പോഷകാഹാര പരിപാടിയും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.

Aswathi Kottiyoor

വീട്ടമ്മമാരെ സംരംഭമേഖലയിലേക്ക്‌ 
ഉയർത്തണം: മന്ത്രി പി രാജീവ്

Aswathi Kottiyoor
WordPress Image Lightbox