22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ശ​ബ​രി​മ​ല: തീ​ര്‍​ഥാ​ട​ക​രെ പി​ടി​ച്ചു​ത​ള്ളാ​ന്‍ ആ​രാ​ണ് ഗാ​ർ​ഡി​ന് അ​ധി​കാ​രം ന​ൽ​കി​യ​തെ​ന്ന് ഹൈ​ക്കോ​ട​തി
Kerala

ശ​ബ​രി​മ​ല: തീ​ര്‍​ഥാ​ട​ക​രെ പി​ടി​ച്ചു​ത​ള്ളാ​ന്‍ ആ​രാ​ണ് ഗാ​ർ​ഡി​ന് അ​ധി​കാ​രം ന​ൽ​കി​യ​തെ​ന്ന് ഹൈ​ക്കോ​ട​തി

ശ​ബ​രി​മ​ല​യി​ല്‍ മ​ക​ര​വി​ള​ക്ക് ദി​വ​സം തീ​ര്‍​ഥാ​ട​ക​രെ ദേ​വ​സ്വം ഗാ​ര്‍​ഡ് ബ​ലം​പ്ര​യോ​ഗി​ച്ച് ത​ള്ളി​മാ​റ്റി​യ സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. ശ​ബ​രി​മ​ല​യി​ല്‍ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ നി​ര​വ​ധി മാ​ര്‍​ഗ​ങ്ങ​ളു​ണ്ടെ​ന്നും തീ​ര്‍​ഥാ​ട​ക​രെ ഇ​ത്ത​ര​ത്തി​ല്‍ ത​ള്ളി​നീ​ക്കി​യ​ത് നീ​തീ​ക​രി​ക്കാ​നാ​കാ​ത്ത​താ​ണെ​ന്നും ദേ​വ​സ്വം ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

തീ​ര്‍​ഥാ​ട​ക​രെ പി​ടി​ച്ചു​ത​ള്ളാ​ന്‍ ആ​രാ​ണ് ഇ​യാ​ള്‍​ക്ക് അ​ധി​കാ​രം ന​ല്‍​കി​യ​തെ​ന്നും ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. മ​ക​ര​വി​ള​ക്ക് ദി​വ​സം ദീ​പാ​രാ​ധ​ന​യ്ക്കു​ശേ​ഷം ശ്രീ​കോ​വി​ലി​നു മു​ന്നി​ല്‍ തൊ​ഴാ​നെ​ത്തി​യ തീ​ര്‍​ഥാ​ട​ക​രെ​യാ​ണ് ദേ​വ​സ്വം ഗാ​ര്‍​ഡ് വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ല്‍ ത​ള്ളി​നീ​ക്കി​യ​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി വാ​ച്ച​ർ അ​രു​ണാ​ണ് മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്.

ദ​ര്‍​ശ​നം പോ​ലും അ​നു​വ​ദി​ക്കാ​ത്ത ത​ര​ത്തി​ല്‍ കാ​യി​ക​മാ​യി ഇ​യാ​ള്‍ ഭ​ക്ത​രെ ത​ള്ളി​നീ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തോ​ടെ സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​വും ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ദേ​വ​സ്വം ബെ​ഞ്ച് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്.

Related posts

കോവിഡിന്റെ തീവ്രത കുറഞ്ഞു; ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ഡബ്ല്യുഎച്ച്ഒ

നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 1165 കേസുകൾ, 1195 പ്രതികൾ അറസ്റ്റിൽ

Aswathi Kottiyoor

ഓരോ മനുഷ്യനേയും ചേര്‍ത്തുപിടിച്ചുകൊണ്ടുള്ള വികസനമാകണം നാം സാധ്യമാക്കേണ്ടത് – മുഖ്യമന്ത്രി.

Aswathi Kottiyoor
WordPress Image Lightbox