22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ നാടൻ ഭക്ഷ്യ മേളയൊരുക്കി.
Kerala

കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ നാടൻ ഭക്ഷ്യ മേളയൊരുക്കി.


കരിക്കോട്ടക്കരി :
കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ രണ്ടാം ക്ലാസ് കുട്ടികൾ നാടൻ ഭക്ഷ്യ മേളയൊരുക്കി. അറിഞ്ഞ് കഴിക്കാം എന്ന പാഠഭാഗത്തെ ആസ്പദമാക്കി നടന്ന ഭക്ഷ്യ മേള സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ദേവസ്യ കെ.എം അധ്യക്ഷനായി. മദർ പി.ടി.എ.പ്രസിഡന്റ് ലിജി സാം, അധ്യാപകരായ രേഷ്നി ജോസ്, ത്രേസ്യ വി.എം, സീന മാത്യു, സി. സീന മോൾ എം സേവ്യർ എന്നിവർ സംസാരിച്ചു. വിവിധ ഭക്ഷ്യവസ്തുക്കളുടെ പാചകരീതിയും ചേരുവയും കുട്ടികൾ വിശദീകരിച്ചു.
ആധുനികകാലത്ത് പുത്തൻ ഭക്ഷ്യവസ്തുക്കളുടെ കടന്നുകയറ്റം മൂലം പ്രചാരം കുറയുന്ന നാടൻ ഭക്ഷണവും അതിന്റെ പ്രസക്തിയും ബോധ്യപ്പെടുത്തുന്നതായിരുന്നു ഭക്ഷ്യ മേള.

Related posts

ലോക് ഡൗൺ കാലത്ത് മുരിങ്ങോടിയിൽ തെങ്ങിൻ തോപ്പ് കേന്ദ്രീകരിച്ച് ചാരായവും വാഷും വാറ്റുപകരണങ്ങളും കൈകാര്യം ചെയ്ത കേസിലെ ഒളിവിലായിരുന്നരണ്ടാം പ്രതി റിമാൻ്റിൽ

Aswathi Kottiyoor

ഇ​ന്ധ​ന-പാചകവാതക വി​ലവ​ര്‍​ധ​ന; സി​പി​എം രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

Aswathi Kottiyoor

സ്‌കൂൾ വിദ്യാർഥികൾക്ക് അഞ്ചു കിലോ അരി: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (29 മാർച്ച്)

Aswathi Kottiyoor
WordPress Image Lightbox