24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നിത്യഹരിത നായകൻ പ്രേം നസിർ ഓർമ്മമായിട്ട് 34 വർഷം…….
Kerala

നിത്യഹരിത നായകൻ പ്രേം നസിർ ഓർമ്മമായിട്ട് 34 വർഷം…….

പ്രേംനസീർ.
ജന്മാന്തരങ്ങൾക്കിപ്പുറവും മലയാളിയുടെ കാല്പനിക സങ്കല്പങ്ങളിലെ നിത്യ ഹരിതനായകനായി പ്രേക്ഷകഹൃദയങ്ങളിൽ ജീവിക്കുന്ന വിഖ്യാതനായ നടൻ. ആ നടന്റെ ആകാര വടിവും, കലയോടുള്ള അഭിനിവേശവും, സഹാനുഭൂതി നിറഞ്ഞ മനസ്സും മലയാള സിനിമയിൽ നസീറിന് പകരക്കാരില്ലാതാക്കി.ഭൗതീക ശരീരം മണ്ണോടു ചേർന്ന് നീണ്ട 34..വർഷങ്ങൾക്കിപ്പുറവും..ഒരുകാലഘട്ടത്തിന്റെ, ഒരു ജനതയുടെ പ്രതീകമായി ഇന്നും മലയാളിയുടെ ഹൃദയാന്തരങ്ങളിൽ മഹാ വിസ്മയമായി പ്രേംനസീർ..നിലകൊള്ളുന്നു.

ചിറയിൻകീഴ് ആക്കോട് ഷാഹുൽ ഹമീദിന്റെയും അസ്മാബിയുടെയും മകനായി 1926 ഏപ്രിൽ 7 ന് അബ്ദുൽ ഖാദർ എന്ന പ്രേംനസീർ ജനിച്ചു. ആലപ്പുഴയിലും ചങ്ങനാശേരിയിലും പ്രാഥമിക പഠനം. അന്ന് കോളേജിൽ..നാടകാഭിനയ മത്സരങ്ങളിൽ ഏറെ ശ്രദ്ധനേടി. അഭിനയ മോഹവുമായി 1951ൽമദിരാശിയിലേക്ക് പറന്ന അബ്ദുൽ ഖാദർ ‘ത്യാഗസീമ’ എന്ന ചിത്രത്തിൽ അനശ്വര നടൻ സത്യന്റെ കൂടെ അഭിനയിചെങ്കിലും ചിത്രം പുറത്ത് വന്നില്ല.തുടർന്ന് ‘മരുമകൾ’ എന്ന ചിത്രത്തിൽ അഭിനയിച്ചു. 1952 ൽ ഉദയാ യുടെ ‘വിശപ്പിന്റെ വിളി ‘ എന്ന ചിത്രത്തിലൂടെ നസീർ സിനിമ രംഗത്ത് സ്ഥിരപ്രതിഷ്ഠനായി. അതോടെഅബ്ദുൽഖാദർ പ്രേംനസീറായി. പിന്നീട് വന്ന ഓരോ ചിത്രങ്ങളും..മികവുറ്റതാക്കാനും..താരപദവിയിലേക്ക് ഉയരാനും അദ്ദേഹത്തിന് സാധിച്ചു. മൂന്നര പതിറ്റാണ്ടോളം മലയാള ചലച്ചിത്രനഭോമണ്ഡലത്തിൽ തിളങ്ങിനിന്ന വെള്ളിനക്ഷത്രമായിരുന്നു പ്രേംനസീർ. യുവത്വത്തിന്റെ പ്രസരിപ്പും ആരെയും ആകർഷിക്കുന്ന ആകാര വടിവും സൗന്ദര്യവും കേരളത്തിന്റെ മുക്കിലും മൂലയിലും സ്ത്രീ ആരാധകരെ സൃഷ്ടിച്ചു.അഭിനയത്തിന്റെ ഔന്നിത്യം തമിഴിലേക്കും തെലുങ്കിലേക്കും കന്നഡയിലേക്കും പറന്നുയർന്നു.
കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത വൻ വിലാപയാത്രയെ സാക്ഷിയാക്കി നിത്യ ഹരിത നായകൻ 1989 ജനുവരി 16 ന് 63 ആം വയസിൽ അവസാനത്തെ വേഷവും അഴിച്ചുവെച്ചു നമ്മോട് വിടപറഞ്ഞു.

മലയാളി മരിച്ചാലും മരിക്കാത്ത ഒരുപാട് അനശ്വരകഥാപാത്രങ്ങൾക്ക് അഭ്രപാളികളിൽ ജീവൻ നൽകിയ അതുല്ല്യ കലാകാരന്റെ നാമം ഇന്നും വാഴ്ത്തപ്പെടുന്നു. ഇരുട്ടിന്റെ ആത്മാവിലെ വേലായുധൻ , അടിമകളിലെ പൊട്ടൻ രാഘവൻ,മുറപ്പെണ്ണിലെ ബാലൻ,അച്ചാണിയിലെ വാസു അങ്ങിനെ 700 ൽപരം നായക വേഷത്തിൽ ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചു കടന്ന്പോയി നിത്യഹരിത നായകൻ.

Related posts

ഗര്‍ഭച്ഛിദ്രത്തിന് ഭര്‍ത്താവിന്റെ സമ്മതം വേണ്ടെന്ന് ഹൈക്കോടതി

Aswathi Kottiyoor

പെൻഷൻ വിതരണം: ട്രഷറി ക്രമീകരണം ഏർപ്പെടുത്തി

Aswathi Kottiyoor

അടുത്ത ആഴ്ചയോടെ സംസ്ഥാനത്ത് തുലാവര്‍ഷം ആരംഭിക്കാന്‍ സാധ്യത

Aswathi Kottiyoor
WordPress Image Lightbox