24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സാന്ത്വന പരിചരണമേഖലയിൽ കൂടുതൽപേർ കടന്നുവരണം: മന്ത്രി വി ശിവൻകുട്ടി
Kerala

സാന്ത്വന പരിചരണമേഖലയിൽ കൂടുതൽപേർ കടന്നുവരണം: മന്ത്രി വി ശിവൻകുട്ടി

സാന്ത്വന പരിചരണ മേഖലയിലേക്ക്‌ കൂടുതൽ പേർ കടന്നുവരണമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. കേരള പാലിയേറ്റീവ്‌ കെയർ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ല ആരോഗ്യകേരളം സംഘടിപ്പിച്ച അരികെ സാന്ത്വന സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മന്ത്രി ആന്റണി രാജു അധ്യക്ഷനായി.

തിരുവനന്തപുരം ജില്ലയിൽ വിവിധ തദ്ദേശസ്ഥാപനങ്ങളുടെ കീഴിൽ 90 പ്രൈമറി യൂണിറ്റുകളിലായി 26,271 രോഗികളാണ്‌ സാന്ത്വന പരിചരണ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്‌. അതിൽ 15,419പേരെ വീടുകളിലെത്തിയും പരിചരിക്കുന്നുണ്ട്‌. പാലിയേറ്റീവ്‌ കെയർ ചാരിറ്റി പ്രവർത്തനമല്ല, മറിച്ച്‌ മനുഷ്യാവകാശ പ്രവർത്തനമാണെന്ന്‌ റിപ്പോർട്ട്‌ അവതരിപ്പിച്ച്‌ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആശ വിജയൻ പറഞ്ഞു.

നോൺ കമ്മ്യൂണിക്കബിൾ ഡിസീസസ്‌ സംസ്ഥാന നോഡൽ ഓഫീസർ ഡോ. ബിപിൻ ഗോപാൽ സാന്ത്വന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിഎംഒ ഡോ. ബിന്ദു മോഹൻ, ഹോമിയോ ഡിഎംഒ ഡോ. വി കെ പ്രിയദർശിനി, ആയുർവേദ ഡിഎംഒ ഡോ. ഷീബ മേബലറ്റ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുരേഷ്‌ കുമാർ, സിനി താരങ്ങളായ സോണിയ മൽഹാർ, ഗിരീഷ്‌ നമ്പ്യാർ തുടങ്ങിയവരും സംസാരിച്ചു.

Related posts

ന്യൂനപക്ഷ വിഭാഗങ്ങൾക്ക്​ വായ്​പപദ്ധതി

Aswathi Kottiyoor

അഞ്ച് സംസ്ഥാനങ്ങള്‍ വിധിയെഴുതി; വ്യാഴാഴ്‌ച ഫലപ്രഖ്യാപനം

Aswathi Kottiyoor

തൊഴിൽരഹിതരിൽ എൻജിനീയർമാർ 47,400; ഡോക്ടർമാർ 8,559 .*

WordPress Image Lightbox