24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മാഹി പള്ളിയിൽ കുർബാനക്ക് ഉപയോഗിക്കുന്ന കുരിശ് മോഷ്ടിച്ചു
Kerala

മാഹി പള്ളിയിൽ കുർബാനക്ക് ഉപയോഗിക്കുന്ന കുരിശ് മോഷ്ടിച്ചു

മാഹി: മാഹി സെന്‍റ് തെരേസ ദേവാലയത്തിൽ കുർബാനയ്ക്കുപയോഗിക്കുന്ന കുരിശ് മോഷ്ടിച്ചു. ദേവാലയത്തോട് ചേർന്നുള്ള മുറിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് മോഷണം നടന്നത്. മുറിയിലുള്ള അലമാരയിൽ സൂക്ഷിച്ച കുർബാനക്ക് ഉപയോഗിക്കുന്ന ചെറിയ കുരിശ്, കാസ, പിലാസ എന്നിവയാണ് മോഷണം പോയത്.

ഇടവക വികാരിമാർ കുർബാനയ്ക്ക് വേണ്ടി ഒരുങ്ങുകയും കുർബാനയ്ക്ക് വേണ്ട സാധനങ്ങൾ സൂക്ഷിക്കുകയും ചെയ്യുന്ന മുറിയാണിത്. മുറിക്കുള്ളിൽ കടന്ന മോഷ്ടാവ് അലമാരക്ക് മുകളിലുണ്ടായിരുന്ന താക്കോലെടുത്ത് അലമാര തുറന്ന് കുരിശും മറ്റുമെടുത്ത് കടന്നു കളയുകയായിരുന്നു. 10,000 രൂപയോളം വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത്. മാഹി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Related posts

ജര്‍മന്‍ സംരംഭങ്ങളുമായി സഹകരിക്കാനൊരുങ്ങി 6 കേരള സ്റ്റാര്‍ട്ടപ്പുകള്‍

Aswathi Kottiyoor

പരോളിലും ജാമ്യത്തിലുമുള്ളവർ കീഴടങ്ങാൻ ഉടൻ നിർദേശിക്കരുത്‌: സുപ്രീംകോടതി

Aswathi Kottiyoor

വിവാഹ ബന്ധങ്ങള്‍ ആത്മഹത്യയിലെത്തി നില്‍ക്കുന്നു? പെണ്‍കുട്ടികളില്‍ വിവാഹത്തോടുള്ള താത്പര്യം കുറഞ്ഞുവരുന്നെന്ന് റിപ്പോര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox