24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഫാ. ​​ജോ​​ൺ പ​​ന​​ന്തോ​​ട്ട​​ത്തി​​ൽ മെ​​ൽ​​ബ​​ൺ ബിഷപ്
Kerala

ഫാ. ​​ജോ​​ൺ പ​​ന​​ന്തോ​​ട്ട​​ത്തി​​ൽ മെ​​ൽ​​ബ​​ൺ ബിഷപ്

ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ മെ​​​​ൽ​​​​ബ​​​​ൺ സെ​​​​ന്‍റ് തോ​​​​മ​​​​സ് സീ​​​​റോ മ​​​​ല​​​​ബാ​​​​ർ രൂ​​​​പ​​​​ത​​​​യു​​​​ടെ ര​​​​ണ്ടാ​​​​മ​​​​ത്തെ മെ​​​​ത്രാ​​​​നാ​​​​യി ഫാ. ​​​​ജോ​​​​ൺ പ​​​​ന​​​​ന്തോ​​​​ട്ട​​​​ത്തി​​​​ൽ സി​​​​എം​​​​ഐ​​​​യെ ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ നി​​​​യ​​​​മി​​​​ച്ചു. രൂ​​​​പ​​​​ത​​​​യു​​​​ടെ ആ​​​​ദ്യമെ​​​​ത്രാ​​​​ൻ മാ​​​​ർ ബോ​​​​സ്കോ പൂ​​​​ത്തൂ​​​​രി​​​​ന് 75 വ​​​​യ​​​​സ് പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു സ​​​​മ​​​​ർ​​​​പ്പി​​​​ച്ച രാ​​​​ജി സ്വീ​​​​ക​​​​രി​​​​ച്ചാ​​​ണ് പു​​​​തി​​​​യ നി​​​​യ​​​​മ​​​​നം.

ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച ഔ​​​​ദ്യോ​​​​ഗി​​​​ക ​പ്ര​​​​ഖ്യാ​​​​പ​​​​നം ഇ​​​​ന്ന​​​​ലെ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ സ​​​​മ​​​​യം ഉ​​​​ച്ച​​​​യ്ക്കു 12ന് ​​​വ​​​​ത്തി​​​​ക്കാ​​​​നി​​​​ലും ഇ​​​​ന്ത്യ​​​​ൻ സ​​​​മ​​​​യം വൈ​​​കി​​​ട്ട് 4.30ന് ​​​​സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ ആ​​​​സ്ഥാ​​​​ന കാ​​​​ര്യാ​​​​ല​​​​യ​​​​മാ​​​​യ കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ലും ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ സ​​​​മ​​​​യം രാ​​​​ത്രി 10ന് ​​​​മെ​​​​ൽ​​​​ബ​​​​ൺ രൂ​​​​പ​​​​താ കേ​​​​ന്ദ്ര​​​​ത്തി​​​​ലും പ്ര​​​​സി​​​​ദ്ധ​​​​പ്പെ​​​​ടു​​​​ത്തി.

മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ൽ സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യു​​​​ടെ സി​​​​ന​​​​ഡ് അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​യ പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി നി​​​​യ​​​​മ​​​​ന പ്ര​​​​ഖ്യാ​​​​പ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് ക​​​​ർ​​​​ദി​​​​നാ​​​​ളും സ്ഥാ​​​​ന​​​​മൊ​​​​ഴി​​​​യു​​​​ന്ന മാ​​​​ർ ബോ​​​​സ്കോ പുത്തൂ​​​​രും ചേ​​​​ർ​​​​ന്നു നി​​​​യു​​​​ക്ത മെ​​​​ത്രാ​​​​നെ സ്ഥാ​​​​ന​​​​ചി​​​​ഹ്ന​​​​ങ്ങ​​​​ൾ അ​​​​ണി​​​​യി​​​​ച്ചു.

ത​​​​ല​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ പെ​​​​രു​​​​മ്പു​​​​ന്ന ഇ​​​​ട​​​​വ​​​​ക​​​​യി​​​​ൽ പ​​​​ന​​​​ന്തോ​​​​ട്ട​​​​ത്തി​​​​ൽ പ​​​​രേ​​​​ത​​​​രാ​​​​യ ജോ​​​​സ​​​​ഫി​​​​ന്‍റെ​​​​യും ത്രേ​​​​സ്യാ​​​​മ്മ​​​​യു​​​​ടെ​​​​യും മ​​​​ക​​​​നാ​​​​ണു നി​​​​യു​​​​ക്ത​​​​ മെ​​​​ത്രാ​​​​ൻ.1996 ഡി​​​​സം​​​​ബ​​​​ർ 26ന് ​​​​പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ചു.

സി​​​​എം​​​​ഐ കോ​​​​ഴി​​​​ക്കോ​​​​ട് സെ​​​​ന്‍റ് തോ​​​​മ​​​​സ് പ്രോ​​​​വി​​​​ൻ​​​​സി​​​​ന്‍റെ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ സു​​​​പ്പീ​​​​രി​​​​യ​​​​റാ​​​​യി ര​​​​ണ്ടു​​​​ത​​​​വ​​​​ണ സേ​​​​വ​​​​നം ചെ​​​​യ്തു. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യി​​​​ലെ ബ്രി​​​​സ്ബെ​​​​ൻ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലും താ​​​​മ​​ര​​​​ശേ​​​​രി, മാ​​​​ന​​​​ന്ത​​​​വാ​​​​ടി രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലും അ​​​​ജ​​​​പാ​​​​ല​​​​ന ശു​​​​ശ്രൂ​​​​ഷ നി​​​​ർ​​​​വ​​​​ഹി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

മാ​​​​ന​​​​ന്ത​​​​വാ​​​​ടി നി​​​​ര​​​​വി​​​​ൽ​​​​പ്പുഴ സെ​​​​ന്‍റ് ഏ​​​​ലി​​​​യാ​​​​സ് ആ​​​​ശ്ര​​​​മ​​​​ത്തി​​​​ൽ സു​​​​പ്പീ​​​​രി​​​​യ​​​​റാ​​​​യും ഇ​​​​ട​​​​വ​​​​ക വി​​​​കാ​​​​രി​​​​യാ​​​​യു​​​​മു​​​​ള്ള ശു​​​​ശ്രൂ​​​​ഷ​​​​യ്ക്കി​​​​ടെ​​​​യാ​​​​ണ് പു​​​​തി​​​​യ നി​​​​യോ​​​​ഗം. നി​​​​യു​​​​ക്ത​​​​മെ​​​​ത്രാ​​​​ന്‍റെ അ​​​​ഭി​​​​ഷേ​​​​ക​​​​വും സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ​​​​വും പി​​​​ന്നീ​​​​ട്.

Related posts

കാലാവസ്ഥാ നിർണയത്തിന്‌ സോഫ്‌റ്റ്‌വെയർ സിസ്റ്റം

Aswathi Kottiyoor

പന്നിയുടെ വൃക്ക മനുഷ്യനിൽ വിജയം; അവയവമാറ്റ രംഗത്തു വൻ കുതിപ്പിനു വഴിയൊരുക്കും.

Aswathi Kottiyoor

കോവിഡ് പ്രതിരോധത്തിന് ‘ബി ദ വാരിയർ’ ക്യാമ്പയിൻ

Aswathi Kottiyoor
WordPress Image Lightbox