24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ലഹരി വസ്‌തുക്കള്‍ ഉപയോഗിച്ച്‌ വാഹനമോടിക്കുന്നവര്‍ക്ക് കേരള പൊലീസിന്റെ ‘പവര്‍ ബ്രേക്ക്’.
Kerala

ലഹരി വസ്‌തുക്കള്‍ ഉപയോഗിച്ച്‌ വാഹനമോടിക്കുന്നവര്‍ക്ക് കേരള പൊലീസിന്റെ ‘പവര്‍ ബ്രേക്ക്’.

കണ്ണൂർ:-ലഹരി വസ്‌തുക്കള്‍ ഉപയോഗിച്ച്‌ വാഹനമോടിക്കുന്നവര്‍ക്ക് കേരള പൊലീസിന്റെ ‘പവര്‍ ബ്രേക്ക്’. പൊലീസിന്റെ പുതിയ സംരംഭമായ ‘ആല്‍കോ സ്‌കാന്‍ വാന്‍’ കണ്ണൂര്‍ ജില്ലയില്‍ വിജയകരമായി പരിശോധന തുടരുകയാണ്. കണ്ണൂര്‍ റൂറല്‍ സ്റ്റേഷന്‍ പരിധിയില്‍ റൂറല്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്‌പി രമേശന്റെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന.

നിരത്തില്‍ ഓടുന്ന സ്വകാര്യ ബസുകളില്‍ ഉള്‍പ്പടെയായിരുന്നു പരിശോധന. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം ബോധവത്‌കരണം കൂടി നടത്തിയ ശേഷമാണ് വിട്ടയക്കുന്നത്. പഴയങ്ങാടി, ശ്രീണ്‌ഠാപുരം, തളിപ്പറമ്പ് , പയ്യന്നൂര്‍ എന്നീ പൊലീസ് സ്റ്റേഷനുകള്‍ക്ക് കീഴില്‍ ആണ് ഇതുവരെ പരിശോധന നടന്നത്. കേരളത്തില്‍ ഉടനീളമുള്ള പദ്ധതിയുടെ ഭാഗമായി, ഓരോ ആഴ്‌ചയിലും ഓരോ ജില്ലയില്‍ പരിശോധന ശക്തമാക്കും. എല്ലാ സജീകരണങ്ങളോടും കൂടിയ വാനാണ് പൊലീസ് സംഘം ഇതിനായി ഉപയോഗിക്കുന്നത്.

Related posts

കൊച്ചിയിൽനിന്നുള്ള വിദേശ വിമാന സർവീസ് നിലയ്ക്കുന്നു

Aswathi Kottiyoor

ജമ്മു കാശ്മീരിൽ സൈനിക വാഹനം നദിയിലേയ്ക്ക് മറിഞ്ഞു; എട്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

Aswathi Kottiyoor

കെ റെയിൽ മുന്നോട്ട് ; സംയുക്ത പരിശോധന തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox