24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഭാരത് ജോഡോ യാത്രയ്ക്കിടെ എംപി കുഴഞ്ഞുവീണു മരിച്ചു; യാത്ര നിർത്തിവച്ചു.
Kerala

ഭാരത് ജോഡോ യാത്രയ്ക്കിടെ എംപി കുഴഞ്ഞുവീണു മരിച്ചു; യാത്ര നിർത്തിവച്ചു.

*ഭാരത് ജോഡോ യാത്രയ്ക്കിടെ എംപി കുഴഞ്ഞുവീണു മരിച്ചു; യാത്ര നിർത്തിവച്ചു.*
ലുധിയാന∙ ഭാരത് ജോഡോ യാത്രയ്ക്കിടെ കുഴഞ്ഞു വീണ കോണ്‍ഗ്രസ് എംപി സന്ദോഖ് സിങ് ചൗധരി (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ശനിയാഴ്ച രാവിലെ പഞ്ചാബിലെ ഫിലാലുരിലാണ് സംഭവം. ഭാരത് ജോഡോ യാത്ര നിർത്തിവച്ചു. രാഹുൽ ഗാന്ധിക്കൊപ്പം നടക്കാൻ തുടങ്ങിയ സന്ദോഖിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ഹൃദയമിടിപ്പ് കൂടുകയുമായിരുന്നു. കുഴഞ്ഞുവീണ എംപിയെ ഉടൻതന്നെ ആംബുലൻസിൽ കയറ്റി പഗ്‌വാരയിലെ വിർക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

പന്നിയങ്കരയിൽ ടോൾ പിരിവ്‌ ബുധനാഴ്‌ച മുതൽ; കുതിരാൻ തുരങ്കമുൾപ്പെടെ 25.725 കിലോമീറ്റർ

Aswathi Kottiyoor

ദേശീയപാത വികസനം 2025 ഓടെ പൂർണ സജ്ജമാകും: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor

പേവിഷബാധ വൈറസിന് ജനിതക വകഭേദമുണ്ടായോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox