24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും
Kerala Uncategorized

കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

വയനാട് പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്റെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. പുതുശ്ശേരി സെന്റ് തോമസ് ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2.30 നാണ് ചടങ്ങുകള്‍.കര്‍ഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാനുള്ള ശ്രമം ഇന്നും തുടരും. കഴിഞ്ഞ ദിവസങ്ങളില്‍ വനപാലകര്‍ നടത്തിയ തെരച്ചിലില്‍ കടുവയെ കണ്ടെത്താനായിരുന്നില്ല. കാല്‍പ്പാടുകള്‍ കാണുന്നുണ്ടെങ്കിലും വയലുകളും കുന്നുകളും നിറഞ്ഞ പ്രദേശത്ത് കടുവയുടെ സഞ്ചാര പാത കണ്ടെത്താനാവാത്തതാണ് പ്രതിസന്ധി. മേഖലയില്‍ സ്ഥാപിച്ച നിരീക്ഷണ കാമറകളിലൊന്നും കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല. കടുവ ജനവാസ മേഖലയില്‍ തന്നെയുണ്ടെന്നാണ് നിഗമനം. ഉത്തരമേഖല സിസിഎഫിന്റെ നേതൃത്വത്തില്‍ നൂറിലേറെ വനപാലകര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Related posts

കടൽക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു, ബന്ദികളെയെല്ലാം രക്ഷിച്ചു

Aswathi Kottiyoor

അങ്കമാലിയിലെ ആശുപത്രിയിൽ യുവതി കുത്തേറ്റ് മരിച്ചു; കുത്തിയത് മുൻ സുഹൃത്തെന്ന് പൊലീസ്

Aswathi Kottiyoor

കണ്ണൂര്‍ കളക്ടറേറ്റില്‍ ഏപ്രില്‍ 30 വരെ നിരോധനാജ്ഞ; പ്രകടനം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് കളക്ടര്‍

Aswathi Kottiyoor
WordPress Image Lightbox