23.6 C
Iritty, IN
July 15, 2024
  • Home
  • Kerala
  • കുസാറ്റിൽ ആർത്തവ അവധി, ഓരോ സെമസ്റ്ററിലും 2% അധിക അവധി; കേരളത്തിൽ ആദ്യം
Kerala

കുസാറ്റിൽ ആർത്തവ അവധി, ഓരോ സെമസ്റ്ററിലും 2% അധിക അവധി; കേരളത്തിൽ ആദ്യം

വിദ്യാർഥിനികൾക്കു കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) ആർത്തവ അവധി അനുവദിക്കുന്നു. കേരളത്തിൽ ആദ്യമായാണിത്. ഓരോ സെമസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നൽകും.

നിലവിൽ 75% ഹാജരുള്ളവർക്കേ സെമസ്റ്റർ പരീക്ഷ എഴുതാനാകൂ. ഹാജർ ഇതിലും കുറവാണെങ്കിൽ വൈസ് ചാൻസലർക്ക് അപേക്ഷ നൽകി, മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുകയാണു പതിവ്. എന്നാൽ, ആർത്തവ അവധിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് വേണ്ട; അപേക്ഷ മാത്രം നൽകിയാൽ മതി. വിദ്യാർഥിനികൾക്ക് 60 ദിവസം പ്രസവാവധി അനുവദിക്കാൻ എംജി സർവകലാശാല കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു.

Related posts

ലൈഫ് മിഷൻ: ജില്ലയിലെ ആദ്യ ഭവന സമുച്ചയം കടമ്പൂരിൽ ഉദ്ഘാടന സജ്ജമായി

Aswathi Kottiyoor

മീൻകുഞ്ഞുങ്ങളെ പിടിക്കുന്നത്‌ മത്സ്യമേഖലയ്‌ക്ക്‌ നഷ്‌ടം

Aswathi Kottiyoor

പ്രവേശനോത്സവം ആഘോഷമാക്കി കാഴ്ചപരിമിതർക്കുള്ള വിദ്യാലയത്തിലെ കുരുന്നുകൾ

Aswathi Kottiyoor
WordPress Image Lightbox