21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ബ്രിട്ടനില്‍ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
Kerala

ബ്രിട്ടനില്‍ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

ബ്രിട്ടനിലെ കെറ്ററിംഗില്‍ കൊല്ലപ്പെട്ട വൈക്കം സ്വദേശി അഞ്ജുവിന്റെയും മക്കളായ ജാന്‍വി, ജീവ എന്നിവരുടെയും മൃതദേഹങ്ങള്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിച്ചു.മൃതദേഹങ്ങള്‍ വൈക്കത്തെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

കഴിഞ്ഞ മാസം 16നാണ് ബ്രിട്ടനില്‍ നഴ്‌സായിരുന്ന അഞ്ജുവിനെയും മക്കളായ ആറ് വയസുകാരി ജാന്‍വിയെയും നാല് വയസുകാരി ജീവയെയും കെറ്ററിംഗിലെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടരന്വേഷണത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് സാജുവാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഒരു മാസമായി അഞ്ജുവിന്റെ മാതാപിതാക്കള്‍ ശ്രമിച്ച് വരികയായിരുന്നു

Related posts

ബഫർ സോൺ ; ഭാവി നിർമിതികളും കണക്കിലെടുക്കണമെന്ന്‌ കേരളം സുപ്രീംകോടതിയെ അറിയിക്കും

Aswathi Kottiyoor

കുവൈറ്റ്‌ മനുഷ്യക്കടത്ത്‌ : തട്ടിപ്പുനടത്തിയത്‌ ‘പിഎം പദ്ധതി’യുടെ പേരിൽ

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി​യി​ൽ പ്ര​ത്യേ​ക അ​ക്കൗ​ണ്ടിം​ഗ് വി​ഭാ​ഗം നി​ല​വി​ൽ വ​ന്നു

Aswathi Kottiyoor
WordPress Image Lightbox