24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ ദേശീയ സെമിനാർ
Kerala

സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ ദേശീയ സെമിനാർ

* ജനുവരി 16, 17 തീയതികളിൽ

സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിന്റെ ഉദ്ഘാടനം 16ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കുട്ടികളുടെ പോഷകാഹാര സംരക്ഷണം: വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിലാണ് സെമിനാർ. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് മുഖ്യ പ്രഭാഷണം നടത്തും. പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ മുഖ്യാതിഥിയാകും.

കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായുള്ള പദ്ധതികളുടെ മേൽനോട്ടം അതാത് സംസ്ഥാന ഭക്ഷ്യ കമ്മീഷനുകൾക്കാണ്. ഇതിനാൽ വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യകമ്മീഷനുകളെ ഉൾപ്പെടുത്തിയാണ് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്.

Related posts

കേരളത്തെ നവവൈജ്ഞാനിക സമ്പദ്വ്യവസ്ഥയാക്കി മാറ്റി തൊഴിലില്ലായ്മ തുടച്ചുനീക്കും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

അട്ടപ്പാടി: കുട്ടികളുടെ ഐസിയു സെപ്റ്റംബര്‍ 15നകം സജ്ജമാക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം.

Aswathi Kottiyoor

വ്യാപാര മേഖലയെ തകർക്കുന്ന വഴിയോര കച്ചവടം നിയന്ത്രിക്കണം

Aswathi Kottiyoor
WordPress Image Lightbox