29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • ശ്രദ്ധയുടെ ശരീരം അഫ്താബ് മുറിച്ചത് അറക്കവാൾ ഉപയോഗിച്ച്: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.*
Kerala

ശ്രദ്ധയുടെ ശരീരം അഫ്താബ് മുറിച്ചത് അറക്കവാൾ ഉപയോഗിച്ച്: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.*


ന്യൂഡൽഹി∙ ലിവ്‍–ഇൻ പങ്കാളിയായ ശ്രദ്ധ വോൾക്കറെ അഫ്താബ് പൂനാവാല കൊലപ്പെടുത്തിയശേഷം ശരീരം കഷണങ്ങളാക്കിയത് അറക്കവാൾ ഉപയോഗിച്ചാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അസ്ഥികളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം പുറത്തുവന്നത്. കഴിഞ്ഞമാസം നടത്തിയ ഡിഎൻഎ പരിശോധനയിൽ കണ്ടെടുത്ത അസ്ഥികള്‍ ശ്രദ്ധയുടേതാണെന്ന് തെളിഞ്ഞിരുന്നു.കൊലപാതകം പുറത്തുവന്നതിനെത്തുടർന്ന് അഫ്താബ് തന്നെയാണ് മെഹ്റൗലി വനമേഖലയിലും ഗുരുഗ്രാമിലും മൃതദേഹഭാഗങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങളിലേക്ക് പൊലീസിനെ എത്തിച്ചത്. ഇരുവരുടെ ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറയും ശ്രദ്ധയുടേതാണെന്ന് തെളിഞ്ഞിരുന്നു.ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു (എയിംസ്) പോസ്റ്റ്‌മോർട്ടം. മേയ് 18ന് മെഹ്റൗലിയിലെ വാടകയ്ക്കെടുത്ത ഫ്ലാറ്റിൽ വച്ചാണ് അഫ്താബ് ശ്രദ്ധയെ കൊലപ്പെടുത്തുന്നത്. വാഗ്വാദത്തെത്തുടർന്നായിരുന്നു ഇത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ശരീരം 35 കഷണങ്ങളാക്കി മുറിച്ചു. പിന്നീട് ദിവസങ്ങൾകൊണ്ട് ശരീര ഭാഗങ്ങൾ വിവിധ സ്ഥലങ്ങളിൽ നിക്ഷേപിച്ചു

Related posts

വിശുദ്ധ വാരത്തിന് തുടക്കമിട്ട് ഇന്ന് ഓശാന ഞായർ

Aswathi Kottiyoor

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കി

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി ടൂ​ർ പാ​ക്കേ​ജി​ൽ മൂ​ന്നാ​ർ നീ​ല​ക്കു​റിഞ്ഞി വ​സ​ന്ത​വും

Aswathi Kottiyoor
WordPress Image Lightbox