മാനന്തവാടി; വയനാട് പുതുശ്ശേരിയിൽ കടുവ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് നരഭോജി കടുവയെ മയക്കുവടി വെച്ച് പിടികൂടി വീണ്ടും കാട്ടിൽ തുറന്നു വിടണം എന്ന് നിഷ്കർഷിച്ചു വനംവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി. ആദ്യം കൂടുവച്ചു പിടികൂടാൻ ശ്രമിക്കുകയും ഇത് നടന്നില്ലെങ്കിൽ മയക്കുവെടി വെച്ച് പിടികൂടാനും പിന്നീട് വനത്തിൽ തുറന്നു വിടാനും ആണ് ആണ് ഉത്തരവിൽ പറയുന്നത് എന്നാൽ നിരന്തരം ശല്യക്കാരൻ ആയ കടുവയെ വെടിവെച്ചു കൊല്ലണം എന്നാണ് നാട്ടുകാരും കർഷകസംഘടന കിഫയും ആവശ്യപ്പെടുന്നത്.
വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 11 ഏപ്രകാരം അക്രമകാരിയായ വന്യമൃഗത്തെ വെടിവെച്ചു കൊല്ലാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉണ്ട് എന്നിരിക്കയാണ് വീണ്ടും മനുഷ്യരെ കൊല്ലാൻ വേണ്ടി കടുവയെ പിടിച്ച് വനത്തിൽ വിടണമെന്ന് സർക്കാർ നിഷ്കർഷിക്കുന്നത്.