29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണവും പ്രതിഷ്ഠാദിനവും
Kerala

അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണവും പ്രതിഷ്ഠാദിനവും

പേരാവൂർ: അയോത്തുംചാൽ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ അത്തിക്കണ്ടത്തിലമ്മയുടെ പ്രതിഷ്ഠാദിനാഘോഷവും പൊങ്കാല സമർപ്പണവും ഈ മാസം 21ന്(ശനിയാഴ്ച) നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.രാവിലെ ആറിന് അഭിഷേകം,മലർ നിവേദ്യം,ഗണപതി ഹോമം,ഉഷ:പൂജ,നവകം,പഞ്ചഗവ്യം.ഒൻപത് മണിക്ക് ക്ഷേത്രം മേൽശാന്തി ഭദ്രദീപം കൊളുത്തി പൊങ്കാല അടുപ്പിൽ അഗ്നിപകരും.

11 മണിക്ക് പൊങ്കാല സമർപ്പണം,ഉച്ച:പൂജ,വൈകിട്ട് ആറിന് ദീപാരാധന,വിളക്ക് പൂജ.പൊങ്കാലയിൽ പങ്കെടുക്കുന്ന സ്ത്രീകൾ ഏഴ് ദിവസത്തെ വ്രതമനുഷ്ഠിക്കണം.പൊങ്കാലക്കാവശ്യമായ നിവേദ്യ സാധനങ്ങൾ ക്ഷേത്രത്തിൽ നിന്നും ലഭിക്കും.

ക്ഷേത്രത്തിലെ തിറ മഹോത്സവം ഫെബ്രുവരി 20 മുതൽ 23 വരെയും നടക്കും.ഫെബ്രുവരി നാലിന് ഭഗവതി തിറ പ്രതിഷ്ഠയും അന്തിക്കലശവും മേലായ്പ്പടി ഗോപുര സമർപ്പണവും നടക്കും.

പത്രസമ്മേളനത്തിൽ ഭാരവാഹികളായ പി.എസ്.സുജിത്ത്,സി.പി.സദാശിവൻ,സനേഷ് തോട്ടത്തിൽ,അജേഷ് കുന്നത്ത്,കെ.സുജീഷ് എന്നിവർ സംബന്ധിച്ചു.

പൊങ്കാലയിൽ പങ്കെടുക്കുന്നവർ ജനുവരി 19നു മുൻപ് ബുക്ക് ചെയ്യണം.ഫോൺ:9946614949,9400447600.

Related posts

ക്രയ സർട്ടിഫിക്കറ്റുള്ളവർക്ക് വനഭൂമിയിൽ അവകാശം: ഒഴിവാക്കാൻ ബില്ലുമായി സർക്കാർ.

Aswathi Kottiyoor

വിസ്മയ കേസ്: പ്രതി സഹതാപം അർഹിക്കുന്നില്ലെന്ന് സർക്കാർ.

Aswathi Kottiyoor

കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നതു വരെ സമരം തുടരും; ഡിസംബര്‍ പത്ത് മുതല്‍ സമരം പ്രഖ്യാപിച്ച് അനുപമ.

Aswathi Kottiyoor
WordPress Image Lightbox