അടക്കാത്തോട് സെന്റ് ജോസഫ് ദേവാലയത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ഇടവക വികാരി റവ.ഫാ. കിരൺ തൊണ്ടിപ്പറമ്പിൽ കൊടിയേറ്റി തുടർന്ന് റവ.ഫാ. സന്തോഷ് ഒറവാറൻതറ ആ ഘോഷമായ വി. കുർബാന അർപ്പിച്ചു. റവ ഫാ. അഗസ്റ്റിൻ പല്ലാട്ടുകുന്നേൽ വചന സന്ദേശം നൽകി. തുടർന്ന് ലദീത്ത്, നൊവേന, സിമിത്തേരി സന്ദർശനവും നടത്തി. തിരുനാൾ രണ്ടാം ദിവസമായ നാളെ 4 മണിക്ക് ആഘോഷമായ തിരുനാൾ കുർബാന , അടക്കാത്തോട് ടൗൺ പന്തലിലേക്ക് പ്രദക്ഷിണം, തിരുനാൾ സന്ദേശം തുടർന്ന് ആകാശവിസ്മയം, സേനഹവിരുന്നും ഉണ്ടാവും. തിരുനാൾ സമാപന ദിവസമായ ഞായറാഴ്ച്ച രാവിലെ 6 മണിക്ക് വി.കുർബാനയും തുടർന്ന് 9 മണിക്ക് ആ ഘോഷമായ തിരുനാൾ കുർബാനയും മേലെ സിറ്റി കുരിശടിയിലേക്ക് പ്രദക്ഷിണവും തുടർന്ന് തിരുനാൾ പുഴുക്ക് നേർച്ചയും ഉണ്ടാകും. തിരുനാൾ ദിവസങ്ങളിൽ നേർച്ച കാഴ്ച്ചകൾ സമർപ്പിക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കും.