21.6 C
Iritty, IN
November 21, 2024
  • Home
  • Iritty
  • പായം ഗവർമെൻറ് യു പി സ്കൂളിന് കെട്ടിടം പണിയാൻ സർക്കാർ 80 ലക്ഷം രൂപ അനുവദിച്ചു.
Iritty

പായം ഗവർമെൻറ് യു പി സ്കൂളിന് കെട്ടിടം പണിയാൻ സർക്കാർ 80 ലക്ഷം രൂപ അനുവദിച്ചു.

ഇരുന്നൂറോളം കുട്ടികൾ പഠിക്കുന്ന പായം ഗവൺമെൻറ് യു പി സ്കൂളിന് 4 ഹൈടെക് ക്ലാസ് റൂമുകൾ കൂടി നിർമ്മിക്കുന്നതിൻ്റെ ഭാഗമായാണ് 80 ലക്ഷം രൂപ ചിലവഴിച്ച് പുതിയ കെട്ടിടം പണിയുന്നത്. നിലവിലെ വർഷങ്ങൾ പഴക്കമുള്ള അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കിയാണ് രണ്ട് നിലകളിലായി പുതിയ കെട്ടിടം പണിയുക. സ്കൂൾ പിടിഎയുടെ നിരന്തരമായുള്ള ആവശ്യം പരിഗണിച്ച് പായം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രജനിയും വൈസ് പ്രസിഡണ്ടും വാർഡ് മെമ്പർ കൂടിയായ അഡ്വ. എം വിനോദ് കുമാറും ചേർന്ന് നടത്തിയ പരിശ്രമത്തിന്റെ ഭാഗമായാണ് സർക്കാരിൽ പുതിയ കെട്ടിടം പണിയാൻ നിന്ന് 80 ലക്ഷം രൂപ നേടിയെടുക്കാൻ സാധിച്ചത്. പൊതു വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ സ്കൂളിൽ കൂടുതൽ വിദ്യാർത്ഥികൾ എത്തുകയും അവരുടെ പഠനനിലവാരങ്ങൾ മെച്ചപ്പെടുത്തുവാനുള്ള സാഹചര്യങ്ങൾ ഒരുങ്ങുകയാണ്. ഇരിട്ടി ഉപജില്ലയിലെ വിദ്യാലയങ്ങളിൽ മികവാർന്ന പഠനനിലവാരം പുലർത്തുന്ന സ്കൂൾ കൂടിയാണ് പായം ഗവർമെൻറ് യുപി സ്കൂൾ.ഈ സ്ക്കൂൾ ഹൈസ്കൂൾ ആക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Related posts

മഴക്കാല ദുരന്ത പ്രതിരോധം – ഉളിക്കൽമേഖലയിലെ ക്രഷറുകളിൽ പഞ്ചായത്ത് – റവന്യൂ അധികൃതരുടെ മിന്നൽ പരിശോധന

Aswathi Kottiyoor

പാറപ്രം മണി(68) നിര്യാതനായി.

Aswathi Kottiyoor

പാലപ്പുഴയിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു

Aswathi Kottiyoor
WordPress Image Lightbox