22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • *ആറ് മാസമായി ചീഞ്ഞ ഇറച്ചിവില്‍പന; പരിശോധന നടത്തിയത് നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന്
Kerala

*ആറ് മാസമായി ചീഞ്ഞ ഇറച്ചിവില്‍പന; പരിശോധന നടത്തിയത് നാട്ടുകാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന്


​കൊച്ചി: കളമശ്ശേരിയിൽ നിന്ന് പിടിച്ചെടുത്ത അഞ്ഞൂറ് കിലോ പഴകിയ ഇറച്ചിയുടെ ഉറവിടംതേടി എറണാകുളം ന​ഗരസഭ ആരോ​ഗ്യവിഭാ​ഗം. തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന് സൂക്ഷിച്ചിരുന്നതാണ് ഇറച്ചിയെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ആറ് മാസമായി ഇവിടെ നിന്ന് ഇറച്ചിവില്പന നടത്തുന്നുണ്ടെന്നും മലപ്പുറം സ്വദേശി ജുനൈസ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലാണ് ഇറച്ചി സൂക്ഷിച്ചിരുന്നതെന്നും ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ താഹ പറഞ്ഞു. കളമശ്ശേരി ​ന​ഗരസഭയുടെ ആരോ​ഗ്യവിഭാ​ഗം നടത്തിയ പരിശോധനക്കിടെ 500 കിലോ പഴകിയ ഇറച്ചിയാണ് വീട്ടുമുറ്റത്തും തെങ്ങിൻചുവട്ടിലുമായി സൂക്ഷിച്ചിരുന്ന ഫ്രീസറുകളിൽ നിന്നും കണ്ടെത്തിയത്.അതേസമയം, ലൈസൻസ് ഇല്ലാതെയാണ് ഇയാൾ ഇറച്ചി വില്പന നടത്തിയിരുന്നതെന്നാണ് ആരോ​ഗ്യവകുപ്പിന്റെ കണ്ടെത്തൽ. ഉണ്ണിച്ചിറയിലുള്ള ഹോട്ടലിലേക്ക് ഇവിടെ നിന്ന് ഷവർമ ഉണ്ടാക്കി കൊണ്ടുപോയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊച്ചി ന​ഗരത്തിലെ ചെറുതും വലുതുമായ വിവിധ ഹോട്ടലുകളിലേക്കും മാസങ്ങളോളം പഴക്കമുള്ള ഇറച്ചി എത്തിച്ചിരുന്നതായാണ് വിവരം. ഷവര്‍മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന, ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള ഇറച്ചിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്. ഫ്രീസര്‍ തുറന്നപ്പോള്‍ തന്നെ കടുത്ത ദുര്‍ഗന്ധംവമിച്ചുവെന്ന് പരിശോധന നടത്തിയ ഉദ്യോ​ഗസ്ഥർ പ്രതികരിച്ചു.കളമശ്ശേരി ന​ഗരസഭ 20-ാം വാർഡിൽ എച്ച്എംടിക്ക് അടുത്ത കൈപ്പടമുകളിലെ വീട്ടില്‍ നിന്നാണ് 500 കിലോ ഫ്രീസറുകളില്‍ സൂക്ഷിച്ച പഴകിയ ഇറച്ചി പിടികൂടിയത്. ഈ വീടിന് സമീപത്തു നിന്ന് വൻ ദുർ​ഗന്ധം വമിച്ചതോടെ പരിസരവാസികൾ ബുധനാഴ്ച വൈകുന്നേരത്തോടെ ​ന​ഗരസഭയിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് രാവിലെ എട്ടരയോടെ കളമശ്ശേരി നഗരസഭയിലെ ആരോ​ഗ്യവിഭാ​ഗം ഉദ്യോ​ഗസ്ഥർ ഇവിടെ പരിശോധന നടത്തിയത്. വിവിധ സ്ഥാപനങ്ങളിൽ ജോലിചെയുന്ന അഞ്ച് പേരാണ് വീട്ടിൽ താമസിക്കുന്നത്. ഇറച്ചിക്ക് മാസങ്ങളോളം പഴക്കമുണ്ട്. ഷവർമ ഉണ്ടാക്കാനുപയോ​ഗിക്കുന്ന എണ്ണ അടക്കം പിടിച്ചെടുത്തെന്നും കളമശ്ശേരി ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എ. നിഷാദ് വ്യക്തമാക്കി.

പഴകിയ ഇറച്ചി സൂക്ഷിച്ചിരുന്നതിനും വില്പന നടത്തിയതിനും കണ്ടെത്തി നശിപ്പിച്ചതിനുൾപ്പെടെ ന​ഗരസഭ വലിയൊരു തുക ഫൈൻ ചുമത്തും. ഭക്ഷ്യസുരക്ഷാ വകുപ്പാണ് ഇത് സംബന്ധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കേണ്ടതെന്നും പോലീസിൽ പരാതി നൽകുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.ഇറച്ചി വില്പന നടത്തിയ ജുനെെസിനെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. കൊച്ചി ന​ഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് ഇവിടെ നിന്ന് ഇറച്ചി കൊണ്ടുപോയിരുന്നതായി വിവരമുണ്ട്. ഉടമസ്ഥനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ടെന്നും അതിനുശേഷം മാത്രമേ ഇയാൾ എവിടെയൊക്കെയാണ് വില്പന നടത്തിയതെന്നുള്ള വിവരം ലഭ്യമാവുകയുള്ളൂവെന്നും കളമശ്ശേരി ന​ഗരസഭാ ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർ പറ‍‍ഞ്ഞു.

Related posts

സർക്കാർ ഉദ്യോഗസ്ഥർ പണമോ, പാരിതോഷികമോ ആവശ്യപ്പെട്ടാൽ പരാതിപ്പെടാം

Aswathi Kottiyoor

ശിവഗിരി തീർഥാടനം സമത്വ ലോകത്തിന്റെ സന്ദേശം: കേന്ദ്ര പ്രതിരോധ മന്ത്രി

Aswathi Kottiyoor

ട്രാഫിക്‌ നിയമലംഘനങ്ങൾ കണ്ടാൽ “ശുഭയാത്ര’ യിലേക്ക്‌ വാട്‌സ്‌അപ്പ്‌ ചെയ്യാം; ഫോട്ടോയും വീഡിയോയും അയക്കാം

Aswathi Kottiyoor
WordPress Image Lightbox