22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇരട്ടി ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് വെളിച്ചം 2022 ന്റെ സംഘാടക സമിതി പിരിച്ചുവിട്ടു
Kerala

ഇരട്ടി ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് വെളിച്ചം 2022 ന്റെ സംഘാടക സമിതി പിരിച്ചുവിട്ടു

ഇരട്ടി ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് വെളിച്ചം 2022 ന്റെ സംഘാടക സമിതി പിരിച്ചുവിട്ടു. കച്ചേരി കടവ് സെൻറ് ജോർജ് യുപി സ്കൂളിൽ ഡിസംബർ 26 മുതൽ ജനുവരി ഒന്നു വരെ ഇരട്ടി ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സപ്തദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ലഹരിക്കെതിരെ ജനമനസ്സുകളെ ഒന്നിപ്പിക്കാൻ ക്യാമ്പിന് സാധിച്ചു. ഒരുഗ്രാമത്തിന്റെ ഉത്സവമായി ക്യാമ്പ് മാറിയിരുന്നു.ക്യാമ്പിന്റെ ഭാഗമായി ഗ്രാമോത്സവവും സംഘടിപ്പിച്ചു. ക്യാമ്പിന്റെ മികച്ച സംഘാടനത്തിന് കച്ചേരി കടവ് നിവാസികൾ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിറ് സ്നേഹാദരം നൽകി ആദരിച്ചു. ചടങ്ങ് കച്ചേരികടവ് വാർഡ് മെമ്പർ ശ്രീ .ജോസഫ് ഐസക്ക് ഉത്ഘാടനം ചെയ്യിതു. പി ടി എ പ്രസിഡന്റ് സന്തോഷ് കോയിറ്റി ചടങ്ങിൽ അധ്യക്ഷനായിരുന്നു. കച്ചേരി കടവ് ഇടവക വികാരി റവ:ഫാദർ നെരിക്കുഴി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് സുജേഷ് ബാബു, ഹെഡ്മിസ്ട്രസ് മേരി റോസ് ലെറ്റ് പ്രോഗ്രാം ഓഫീസർ അനീഷ്കുമാർ ഇ പി , അധ്യാപികയായ ദീപ കെ.എസ്എന്നിവർ ചടങ്ങിൽ സംബണ്ഡിച്ചു. എൻ.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം പ്രോഗ്രാം ഓഫീസർ അനീഷ് മാസ്റ്റർ ഏറ്റുവാങ്ങി.

Related posts

അതിതീവ്ര മഴ: പൊതുമരാമത്ത് വകുപ്പിന് 300 കോടിയുടെ നഷ്ടമുണ്ടായതായി മന്ത്രി

Aswathi Kottiyoor

PSLV-C54 വിക്ഷേപിച്ചു: എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റ്-6 ഭ്രമണപഥത്തില്‍.*

Aswathi Kottiyoor

പ്രതികൂല കാലാവസ്ഥ; കരിപ്പൂരിലിറങ്ങേണ്ട വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേയ്ക്ക് വഴി തിരിച്ചു വിട്ടു

Aswathi Kottiyoor
WordPress Image Lightbox