22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ബെല്ലടിച്ചാൽ കൂട്ടച്ചിരി
Kerala

ബെല്ലടിച്ചാൽ കൂട്ടച്ചിരി

കേ​ള​കം: ബെ​ല്ല​ടി​ച്ചാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ ചി​രി​ക്കു​ന്ന ഒ​രു വി​ദ്യാ​ല​യ​മു​ണ്ട് കൊ​ട്ടി​യൂ​രി​ൽ. ത​ല​ക്കാ​ണി ഗ​വ. യു.​പി സ്കൂ​ൾ. രാ​വി​ലെ സ്‌​കൂ​ളി​ലെ പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ ഒ​രു ബെ​ല്ല് മു​ഴ​ങ്ങും ‘ലാ​ഫി​ങ് ബെ​ൽ’. അ​ത് കേ​ട്ടാ​ൽ ഒ​രു മി​നി​റ്റ് നേ​രം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും കൈ ​ഉ​യ​ർ​ത്തി മ​തിമ​റ​ന്ന് പൊ​ട്ടി​ച്ചി​രി​ക്കും. തു​ട​ർ​ന്ന് എ​ല്ലാ സ​മ്മ​ർ​ദങ്ങ​ളും മ​റ​ന്ന് പ​ഠ​ന​ത്തി​ലേ​ക്ക്.

ക​ഴി​ഞ്ഞ ന​വം​ബ​ർ മാ​സ​ത്തി​ലാ​ണ് ലാ​ഫി​ങ് ബെ​ൽ ആ​രം​ഭി​ക്കു​ന്ന​ത്. കു​ടും​ബ സാ​ഹ​ച​ര്യ​ങ്ങ​ൾ, പ​ഠ​ന​ത്തോ​ടു​ള്ള പേ​ടി തു​ട​ങ്ങി പ​ല കാ​ര​ണ​ങ്ങ​ൾ കു​ട്ടി​ക​ളെ മാ​ന​സി​ക​മാ​യി സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​റു​ണ്ട്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ മ​റി​ക​ട​ക്കു​ന്ന​തി​നാ​ണ് ലാ​ഫി​ങ് ബെ​ൽ.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നനി​ല​വാ​രം എ​ങ്ങ​നെ​യൊ​ക്കെ മെ​ച്ച​പ്പെ​ടു​ത്താം എ​ന്ന അ​ധ്യാ​പ​ക ത​ല ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു വ​ന്ന വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​മാ​ണ് ഇ​ത്. കു​ട്ടി​ക​ൾ ഇ​പ്പോ​ൾ ഉ​ത്സാ​ഹ​ത്തോ​ടെ​യാ​ണ് ലാ​ഫി​ങ് ബെ​ല്ലി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ലാ​ഫി​ങ് ക്ല​ബുക​ൾ പ​ല​തും ഉ​ണ്ടെ​ങ്കി​ലും സ്കൂ​ളു​ക​ളി​ൽ ഇ​ത്ത​ര​മൊ​ന്ന് പു​തി​യ​താ​ണ്.

കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ഒ​രു​പോ​ലെ സ​ന്തോ​ഷ​ത്തി​ലാ​ണെ​ന്നും കു​ട്ടി​ക​ളു​ടെ മാ​ന​സി​ക – ശാ​രീ​രി​ക ഉ​ന്മേ​ഷ​ത്തി​ന് ലാഫി​ങ് ബെ​ൽ ഗു​ണ​ക​ര​മാ​ണെ​ന്നും സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക എ​ൻ. സാ​റ പ​റ​യു​ന്നു. മ​റ്റ് സ്കൂ​ളു​ക​ൾ​ക്കും മാ​തൃ​ക​യാ​ക്കാ​വു​ന്ന​താ​ണ് ലാ​ഫി​ങ് ബെ​ൽ എ​ന്ന് ത​ല​ക്കാ​ണി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ ഒ​ന്ന​ട​ങ്കം പ​റ​യു​ന്നു.

Related posts

കെ എസ് ആര്‍ ടി സി വിനോദയാത്ര

Aswathi Kottiyoor

കെ–-ഫോൺ,സംസ്ഥാനത്താകെ ഗാർഹിക ഇന്റർനെറ്റ്‌ കണക്‌ഷന്‌ അപേക്ഷിച്ചവരുടെ എണ്ണം അരലക്ഷത്തിലേക്ക്‌

Aswathi Kottiyoor

പരിസ്ഥിതി സംരക്ഷണം: കേരളത്തിൽ ജനകീയമുന്നേറ്റം അനിവാര്യമെന്ന് ഗാഡ്ഗിൽ.

Aswathi Kottiyoor
WordPress Image Lightbox